'നൂറുപേരെങ്കിലും ജോലി ചെയ്യുന്നിടത്ത് ഒരു വായനശാല നിര്‍ബന്ധമാക്കണം'
കൊച്ചി : സര്‍ക്കാര്‍ ഓഫിസ് ഉള്‍പ്പെടെ കുറഞ്ഞത് നൂറു പേരെങ്കിലും ജോലി ചെയ്യുന്നിടങ്ങളിലൊക്കെ ഒരു വായനശാല നിര്‍ബന്ധമാക്കണമെന്ന് എഴുത്തുകാരിയായ തനൂജ ഭട്ടതിരി പറഞ്ഞു. ഭാഷ ഓരോരുത്തരുടെയും വികാരവും ആത്മാവിഷ്കാരവുമാണ്. ഒരു മരം അതിന്റെ വേരുകളുപയോഗിച്ച് ആഴങ്ങളില്‍ നിന്ന് വെള്ളം വലിച്ചെടുക്കുന്നതു പോലെയാണ് ഭാഷ.
അത് നമ്മുടെ ജീവിതയാത്രയില്‍ സഹചാരിയാണ്. ഓരോ വര്‍ഷവും മലയാളത്തിന് കൂടുതലായി എന്തെങ്കിലും കൊടുക്കാന്‍ നമുക്ക് കഴിയണം. നമ്മുടെ കുട്ടികളെ ഭാഷയുടെ കാര്യത്തില്‍ മുന്നിലെത്താന്‍ സഹായിക്കണം. മലയാളത്തില്‍ ഇനിയും കൂടുതല്‍ ഗുരുക്കന്മാരെ സൃഷ്ടിച്ചെടുക്കാന്‍ കഴിയണം.
പ്രായോഗിക ജീവിതത്തില്‍ ഗുണമുണ്ടെന്ന് കരുതുന്നുവെങ്കില്‍ ഭാഷയെ അതിനായി ഉപയോഗിക്കണം.
വര്‍ഷങ്ങളായി സാഹിത്യത്തില്‍ മാത്രം മുഴുകിയിരിക്കുന്ന, ഇനിയും അറിയപ്പെടാത്തവരെ ആദരിക്കാന്‍ നാം തയാറാകണം. സിനിമാ, സീരിയല്‍ താരങ്ങളെ പണം കൊടുത്ത് ക്ഷണിച്ച് ആദരിക്കുന്നവരാണു നമ്മള്.
എന്നാല്‍ മുമ്പ് പറഞ്ഞവര്‍ക്ക് വേണ്ടി പറയാന്‍ ആരുമില്ല. സര്‍ഗാത്മക സൃഷ്ടികളാണു ഒരുവനെ മനുഷ്യനാക്കുന്നതെന്നും തനൂജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."