ചെറുവത്തൂര്‍ ഉപജില്ലാ കായികമേള ഇന്ന് തുടങ്ങും
കാലിക്കടവ്: ചെറുവത്തൂര്‍ ഉപജില്ലാ കായിക മേളയ്ക്ക് ഇന്ന് കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ തുടക്കം.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. നീലേശ്വരം സി.ഐ. വി ഉണ്ണികൃഷ്ണന് സല്യൂട്ട് സ്വീകരിക്കും.
കുമ്പള ഉപജില്ലാ ശാസ്ത്രോത്സവം കാറഡുക്കയില്‍
കാസര്‍കോട്: കുമ്പള ഉപജില്ല ശാസ്ത്രോത്സവത്തിന് വ്യാഴാഴ്ച കാറഡുക്ക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമാകും. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേളയില്‍ ഉപജില്ലയിലെ 85വിദ്യാലയങ്ങളില്‍ നിന്നുള്ള 2000പ്രതിഭകള്‍ മാറ്റുരക്കും. മേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മേളയുടെ വിജയത്തിനായുള്ള കലവറ നിറക്കല്‍ ഘോഷയാത്ര ബുധനാഴ്ച്ച തിരഞ്ഞെടുക്കപ്പെട്ട മൂന്നു കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് സ്കൂളില്‍ സമാപിക്കും. പ്രാദേശിക ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശാസ്ത്ര മേളയുടെ വിജയത്തിനായി സ്വാഗത കമാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. സംഘാടകസമിതി അവലോകന യോഗം ബുധനാഴ്ച 10.30ന് സ്കൂളില്‍ ചേരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.കരുണാകരന്, അധ്യാപകരായ കെ.പി.ജ്യോതി ചന്ദ്രന്, ജ്യോതികുമാരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വിസ്മയങ്ങള്‍ വിരിഞ്ഞ് ഉപജില്ലാ ശാസ്ത്രോത്സവം
ചെറുവത്തൂര്‍: കരവിരുതിന്റെ കമനീയതയും, ശാസ്ത്രസാങ്കേതിക വിദ്യകളുടെ വിസ്മയകാഴ്ചകളും നിറഞ്ഞു ഉപജില്ലാ ശാസ്ത്രോത്സവം. കാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചെറുവത്തൂര്‍ ഉപജില്ലാ ശാസ്ത്രമേളയിലാണ് കുട്ടികള്‍ മികവിന്റെ കാഴ്ചകള്‍ ഒരുക്കിയത്. പി.കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു. ടി.വി കൃഷ്ണന് അധ്യക്ഷനായി.ടി.രവീന്ദ്രന്, ടി.എം സദാനന്ദന്, വി പവിത്രന്, വി.കെ രാജേഷ്, ടി.കെ പുഷ്പ, വി വി ചന്ദ്രന്, ടി.കെ സുബൈദ, കെ.ഇ രാജേഷ് സംസാരിച്ചു. സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് ഡി.ഇ.ഒ കെ.പി പ്രകാശ് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."