മാര്‍ച്ചും ധര്‍ണയും നടത്തി
നെടുമ്പാശ്ശേരി: ബി.പി.എല്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും പുറത്തായ മുഴുവന്‍ പേരേയും പട്ടികയില്‍ ഉള്പ്പെടുത്തണമെന്നാശ്യപ്പെട്ട് കുന്നുകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നുകര വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഗ്രാമ പഞ്ചായത്തില്‍ അര്‍ഹരായ നിരവധി കുടുംബങ്ങള്‍ കരട് പട്ടികയില്‍ നിന്നും പുറത്തായപ്പോള്‍ അനര്‍ഹരായ പലരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അപാകതകള്‍ പരിഹരിക്കാല്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ധര്‍ണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ അബ്ദുള്‍ ജബ്ബാര്‍ അദ്ധ്യക്ഷനായിരുന്നു.
നേതാക്കളായ പോള്‍ പി. ജോസഫ്, എം.എ സുധീര്‍, പി.പി സബാസ്റ്റ്യന്‍, സി.എ സെയ്തുമുഹമ്മദ്, ഷജിന്‍ ചിലങ്ങര, സി.എം മജീദ്, സി.ടി ജോസ്, സി.യു ജബ്ബാര്‍, കെ.ടി കൃഷ്ണന്,ഷിബി പുതുശ്ശേരി, ടി.കെ അജികുമാര്‍, പി.വി തോമസ്, ബിന്ദു സബാസ്റ്റ്യന്‍, രഞ്ജിനി അംബുജാക്ഷന്, ഷിജി പ്രിന്‍സ്, പി രാജീവ്, പി.ഡി ജോസി, വി.എസ് ഷെഫീര്‍, കെ.ആര് സുജി, രതി സാബു, ഷീബ പോള്സന്, ബേബി മണവാളന്, കരീം വേലംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."