യുവാവിനെ ഏഴംഗ ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയതായി പരാതി
കോതമംഗലം: അധോലോക നായകന്‍ കോടാലി ശ്രീധരന്റെ മകനെ ഏഴംഗ സംഘം കോതമംഗലത്ത ഒളിത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ട് പോയതായി പരാതി.സംഭവത്തിന് പിന്നില്‍ അധോലോക ഗുണ്ടാസംഘമെന്ന് സംശയം. സംഭവത്തില്‍കോതമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു. ശ്രീധരന്റെ ഭാര്യ പണിക്കവളപ്പില്‍ വീട്ടില്‍ വത്സലയാണ് ഇതു സംമ്പന്ധിച്ച് കോതമംഗലം പൊലിസില്‍ പരാതി നല്‍കിയിട്ടുള്ളത്.
പരാതിയില്‍ അന്വേഷണം ആരംഭിച്ചതായികോതമംഗലം പോലീസ് അറിയിച്ചു.തിങ്കളാഴ്ച രാവിലെ ഏഴുപേരടങ്ങുന്ന സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറിയെന്നും 30 കാരനായ മകന്‍ അരുണിനെ ബലമായി പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയെന്നുമാണ് വത്സലയുടെ പരാതിയില്‍വ്യക്തമാക്കിയിട്ടുള്ളത്.ഒരുമാസം മുമ്പാണ് ശ്രീധരനും കുടുംബവുംകോതമംഗലത്തുനിന്നും ഏഴുകിലോമീറ്റര്‍ അകലെ കുടമണ്ടയില്‍ താമസമാക്കിയത്.
വത്സലയും മകനും മകന്റെ ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്രീധരനെ അന്വേഷിച്ചെത്തിയ സംഘം അയാളെ കിട്ടാത്ത ദേഷ്യത്തില്‍ മകനെ കടത്തിയതാവാമെന്നാണ് പോലീസ് അനുമാനം.റോഡില്‍ നിന്നുനോക്കിയാല്‍ പെട്ടെന്ന് കാണാത്ത ഭാഗത്താണ് ഒളിച്ച് താമസിച്ച വീട് സ്ഥിതി ചെയ്യുന്നത്.പരാതിയുമായി ഭാര്യ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ഈ കൊടുംകുറ്റവാളി ഇവിടെ താമസമാക്കിയ കാര്യം പോലീസ് അറിയുന്നത് .പോള്‍ മുത്തൂറ്റ് കൊലയുമായി ബന്ധമുണ്ടെന്ന് പൊലിസ് സംശയിച്ചിരുന്ന ശ്രീധരന്‍ ബംഗലൂരുവില്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായാണ്.
ചെന്നൈയില്‍നിന്ന് മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്ന 3.90 കോടിയുടെ ഹവാലാ പണം പോലീസ് സഹായത്തോടെ തട്ടിയെടുക്കുന്നതിന് ഇയാള്‍ നീക്കം നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പൊലിസുമായി ഒത്തുകളിച്ചായിരുന്നു പണം തട്ടിയെടുക്കല്‍. കേസില്‍ കരൂര്‍ പരമത്തി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറടക്കം നാലുപേര്‍ അറസ്റ്റിലായിരുന്നു.പരമത്തി പൊലിസ് സ്റ്റേഷനിലെ എസ്.ഐ ശരവണന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ ധര്‍മേന്ദ്ര എന്നിവരും പ്രതികളായുള്ള സംഭവത്തില്‍ കോടാലി ശ്രീധരന്റെ മകന്‍ അരുണും ഉള്‍പ്പെട്ടിരുന്നെന്നാണ് പുറത്തായ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."