കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനം എട്ടിന്
മുവാറ്റുപുഴ: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനം എട്ട് മുതല്‍ 11വരെ മുവാറ്റുപുഴയില്‍ നടക്കും. സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ അടക്കം 571പേര് സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം വിജയിപ്പിക്കുന്നതിനായി കേന്ദ്ര സ്വാഗത സംഘം രൂപീകരിച്ചു.തുടര്‍ന്ന് ഏരിയ, ലേക്കല്‍ യൂനിറ്റ് സ്വാഗതസംഘങ്ങളും രൂപീകരിച്ചു.
സമ്മേളന പ്രതിനിധികള്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഭൂരിഭാഗവും സ്വാഗസംഘം നേരിട്ട് ഉത്പാദിപ്പിക്കുകയും മൂവാറ്റുപുഴയില്‍ ആദ്യമായി നടക്കുന്ന സമ്മേളനം അവിസ്മരണിയമാക്കി മാറ്റുന്നതിന് നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ആര്.മുരളീധരന് പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പിറവം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ആഗോളവത്കരണത്തിന്റെ കാല്‍നൂറ്റാണ്ട് എന്നവിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പി.കെ.ബിജു എം.പി.ഉദ്ഘാടനം ചെയ്യും. ജോജി കൂട്ടുമ്മേല്‍, അഡ്വ.വി.കെ.പ്രസാദ് എന്നിവര്‍ പങ്കെടുക്കും.
നാലിന് വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ ആറുപതിറ്റാണ്ട് പിന്നിട്ട കേരളം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സി.പി.ഐ കേന്ദ്രകമ്മിറ്റിഅംഗം പന്ന്യന്‍ രവീന്ദ്രന്, ഡിസിസി പ്രസിഡന്റ് വി.ജെ പൗലോസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്, സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, എന്നിവര്‍ പ്രസംഗിക്കും. അഞ്ചിന് കോലഞ്ചേരിയില്‍ നടക്കുന്ന ഹരിത കേരളവും കര്‍ഷക തൊഴിലാളികളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം സി.എന്‍ മോഹനന്, പ്രൊഫ.എന്‍ രമാകാന്തന് എന്നിവര്‍ സംസാരിക്കും.
ഏഴിന് കേരളത്തിന്റെ കാര്ഷീകവ്യാവസായിക സംസ്കാരം പ്രതിഫലിപ്പിക്കുന്നതുമായ കാര്‍ഷീക മേള മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. മേളയില്‍ പരമ്പരാഗത ഉപകരണങ്ങളും കാര്‍ഷീക വിളകളെയും വ്യവസായ ഉല്‍പ്പന്നങ്ങളെയും പുതിയ തലമുറയ്ക്ക് പരചയപ്പെടുത്തുന്ന കാര്ഷീകവ്യവാസായിക മേളയാണ് സംഘടിപ്പിച്ചിരിക്കുന്നത്. എട്ടിന് വൈകിട്ട് കയ്യൂര്‍, വയലാര്‍, എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന പതാകദീപശിഖാകൊടിമര ജാഥകള്‍ മൂവാറ്റുപുഴയില്‍ സംഗമിച്ച് ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളടെയും അകമ്പടിയോടെ പൊതുസമ്മേളന നഗറില്‍ എത്തിച്ചേരും.
തുടര്‍ന്ന് സ്വാഗതസംഘം ചെയര്മാന് പി രാജീവ് പതാക ഉയര്‍ത്തും. 9, 10, 11 ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം കര്‍ഷക തൊഴിലാളി യൂണിയന് അഖിലേന്ത്യ സെക്രട്ടറി എ.വിജയരാഘവന് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് സമാപനം കുറിച്ച് 11ന് വൈകിട്ട് നാലിന് കര്‍ഷക തൊഴിലാളികളുടെ ജില്ല കേന്ദ്രീകരിച്ചുള്ള പ്രകടനം നടക്കും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ പി.ആര് മുരളീധരന്, ഗോപി കോട്ടമുറിയ്ക്കല്‍, പി.എം ഇസ്മയില്‍, സി.ബി ദേവദര്‍ശനന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."