HOME
DETAILS
MAL
ഓട്ടോറിക്ഷകളില്‍ ബോണറ്റ് നമ്പര്‍ നിര്‍ബന്ധമാക്കണമെന്ന്
backup
November 02 2016 | 06:11 AM
മുവാറ്റുപുഴ: നഗരത്തില്‍ കറങ്ങി നടക്കുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കുന്നതിന് ബോണറ്റ് നമ്പര്‍ നിര്‍ബന്ധമാക്കണമെന്നു ടൗണ്‍ ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍(എ.ഐ.റ്റി.യു.സി)യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മുവാറ്റുപുഴ മേഖലാ സമ്മേളനം ഡിസംബര്‍ 11നു നടത്താനും യോഗം തീരുമാനിച്ചു.
യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് എ.പി ബൈജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം ഷബീബ്, വി.കെ മണി, പി.പി മീരാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."