റേഷന്‍ സംവിധാനം അട്ടിമറി; വില്ലേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
തൃക്കരിപ്പൂര്‍: റേഷനരി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിന്റെയും റേഷന്‍ കാര്‍ഡ് നല്കുന്നതില് ഗുരുതര വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വലിയപറമ്പ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ വലിയ പറമ്പ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. പ്രസിഡന്റ് ഒ.കെ വിജയന് അധ്യക്ഷത വഹിച്ചു. ഡി സി സി ജന:സെക്രട്ടറി കെ.പി പ്രകാശന് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ വടക്കേതൃക്കരിപ്പൂര് വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി.വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.മുകുന്ദന് അധ്യക്ഷത വഹിച്ചു. പടന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പടന്ന വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കുഞ്ഞമ്പു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."