പെരിയാറും ഉപനദികളും വറ്റിവരണ്ടു
കോതമംഗലം: കിഴക്കന്‍ മേഖലയുടെ ജീവനാഡിയും എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രധാന ജല സ്രോതസ്സുമായ പെരിയാറും ഉപ നദികളും വറ്റിവരണ്ടു. നീരൊഴുക്കുകള്‍ ചെറു ചാലുകളിലേക്ക് ചുരുങ്ങി പോയി. കഴിഞ്ഞ 40 കൊല്ലങ്ങളിലായി അനുഭവിക്കാത്ത കൊടിയ വരള്‍ച്ചയെ ഈ വര്‍ഷം നേരിടേണ്ടിവരുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, താലൂക്കുകളിലെ കൃഷിയും കുടിവെള്ളവും പെരിയാര്‍ വാലി ജലസേചന പദ്ധതിയുടെ പെരിയാര്‍വാലി ഇറിഗേഷനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
തുലാവര്‍ഷവും മോശമായതോടെ പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും സംജാതമാകുമെന്ന് ഉറപ്പായി.വേനലിന് മുന്നൊരുക്കമായി ഡാമിന്റെ അറ്റകുറ്റപണികള്‍ തീര്‍ത്ത് ജലം ശേഖരിച്ചു വയ്ക്കുയാണ് മുന്‍കാലങ്ങളിലെപതിവ്. എന്നാല്‍ അറ്റകുറ്റപണികള്‍ സമയബന്ധിതമായി തീര്‍ക്കാത്തതും കാലവര്‍ഷമഴയുടെ ലഭ്യതക്കുറഞ്ഞതും പശ്ചിമഘട്ട മലനിരകളിലെ നീരുറവകളില്‍ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതും ജല ലഭ്യത കുറയാനുള്ള മുഖ്യ കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.
മുമ്പെങ്ങുമില്ലാത്ത വിധം പെരിയാര്‍ നദിയും ഉപനദികളും വറ്റിവരണ്ടത് ജനജീവിതത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഭൂരിഭാഗം നദികളുടേയും മണല്‍തിട്ടയും അടി തട്ടും തെളിഞ്ഞ് കാണാം.പെരിയാറിന്റെ വരള്‍ച്ച പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം സൃഷ്ടിക്കപ്പെടുമെന്ന് മാത്രമല്ല ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കൃഷിയേയും ഇത് സാരമായി ബാധിക്കും. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപണികള്‍ തീര്‍ത്ത് ജലം സംഭരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചു വിരുന്നുവെങ്കില്‍ ഒരു പരിധി വരെ ഇത്തരം വരള്‍ച്ചാ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുമായിരുന്നു.അധികാരികളുടെ ദീര്‍ഘവീക്ഷണമില്ലായ്മയും മുന്‍പെങ്ങും ഇല്ലാത്ത രൂക്ഷമായ ജലദൗര്‍ലഭ്യ പ്രതിസന്ധിയാണ് കിഴക്കന്‍ മേഖലയെ കാത്തിരുന്നത്.ജൂണ്‍, ജൂലായ് മാസങ്ങള്‍ക്ക് മുമ്പായി ഷട്ടറുകളുടെ അറ്റകുറ്റപണികള്‍ തീര്‍ത്ത് കാലവര്‍ഷമഴവെള്ളം മുഴുവന്‍ സംഭരിക്കുകയുമാണ് വേണ്ടത്.
ഇടമലയാര്‍, ലോവര്‍പെരിയാര്‍, ജലവൈദുത പദ്ധതികളില്‍ നിന്നും വൈദ്യത ഉത്പാദനത്തിന് ശേഷം പുറം തള്ളുന്ന വെള്ളവും പശ്ചിമഘട്ട മലനിരകളില്‍ നിന്നുള്ള ജലം ഒഴുകി ചേരുന്ന പൂയംകുട്ടി പുഴയില്‍ നിന്നും വന്ന് ചേരുന്ന വെള്ളവും ശേഖരിച്ച് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്റ്റിലൂടെ കനാലുകള്‍ വഴിയാണ് എര്‍ണാകുളം ജില്ലയിലെവിവിധ ഭാഗങ്ങളിലേക്ക് ജലമെത്തിക്കുന്നത് .പദ്ധതിയുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി തീര്‍ക്കാത്തതും മതിയായ കരുതല്‍ ജലം സൂക്ഷിക്കാനാകാത്തതുമാണ് കിഴക്കന്‍ മേഖലക്ക് ഇപ്പോള്‍തിരിച്ചടിയായിരിക്കുന്നത്.
ഇവയോടൊപ്പം ജലചൂഷണവും വിതരണ ശ്യംഘലകളിലെ ചോര്‍ച്ചയും കൂടി ചേരുമ്പോള്‍ വരുന്ന വേനലില്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടമോടേണ്ടി വരുമെന്നതിന് സംശയവുമില്ല. പെരിയാര്‍ ഉള്‍പ്പടെയുള്ള നദികള്‍ തുലാവര്‍ഷക്കാലത്ത് പോലും വറ്റിവരളുന്നത് അതീവ ഗൗരവത്തോടെ നിരീക്ഷിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."