എസ്.കെ.എസ്.എസ്.എഫ് ജില്ലാ മദീനപാഷന്‍ എറണാകുളത്ത്
ആലുവ: എസ്.കെ.എസ്.എസ്.എഫ് മദീനാപാഷന്‍ ജില്ലാ സമ്മേളനം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ എറണാകുളത്ത് നടത്താന്‍ ആലുവ കുട്ടമശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മുഴുവന്‍ ജില്ലകളിലും പ്രത്യേകം സജ്ജമാക്കുന്ന ഹുദൈബിയ നഗറിലാണ് മദീനാ പാഷന്‍ ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നത്. വിവിധ സെഷനുകളില്‍ മത രാഷ്ട്രീയ സാമൂഹിക- വിദ്യാഭ്യാസ മേഖലകളിലെ പ്രഗത്ഭര്‍ പങ്കെടുക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഓര്‍ഗനൈസര്‍ പി.സി ഉമര്‍ മൗലവി വയനാട് യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ബഹുസ്വരത അതീവ സമ്പന്നമാണെന്നും അതിനെ കളങ്കപ്പെടുത്തുന്ന വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ ഉന്‍മൂലനം ചെയ്യണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഏക സിവില്‍കോഡിന്റെ പേരില്‍ ഇസ്‌ലാമിക ശരീഅത്തിനെതിരെ നിയമനിര്‍മാണം നടത്താന്‍ ശ്രമിക്കുന്നവര്‍ ഹിന്ദുത്വ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ഇത് ഇന്ത്യയുടെ സമാധാന അന്തരീക്ഷത്തെ നശിപ്പിക്കാനാണ് ഉപകരിക്കുക എന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്താന്‍ ഏക സിവില്‍ കോഡാണ് വേണ്ടെന്ന വാദം നിരര്‍ത്ഥകവും ബാലിഷവുമാണെന്നും അതിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇസ്‌ലാമിക ശരീഅത്തിനെതിരെയുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ പ്രതിരോധിക്കുന്നതിന് പണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളുടേയും യോഗത്തില്‍ പങ്കെടുക്കാതിരിക്കുക സമുദായത്തിന്റെ രക്ഷകന്‍ എന്ന് സ്വയം മേനി നടിക്കുകയും ചയ്യുന്ന കാന്തപുരം വിഭാഗത്തിന്റെ കാപട്യം സമുദായം തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കാലാകാലങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിക്കുന്ന കാന്തപുരത്തിന് സമുദായ വഞ്ചകന്റഫെ മുഖമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ നൗഫല്‍ കുട്ടമശ്ശേരി, സൈനുദ്ദീന്‍ വാഫി, കെ.കെ അബ്ദുള്ള, ഉസ്മാന്‍ ഫൈസി, ജാഫര്‍ കുന്നുകര, ജിയാദ് നെട്ടൂര്‍, സിദ്ദീഖ് ചിറപ്പാട്ട്, അബ്ദുള്‍ വഹാബ് ദാരിമി, സിദ്ദീഖ് കുഴിവേലിപ്പടി, പി.എച്ച് അജാസ്, നൗഫല്‍ തീനാടന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."