കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ആലപ്പുഴ: ഗാന്ധിയന്‍ ദര്‍ശനവേദി, കേരള പ്രദേശ് മദ്യവിരുദ്ധ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി കാലഘട്ടത്തില്‍ ആലപ്പുഴ നേടിയ വ്യവസായ പുരോഗതി നിലനിര്‍ത്തുവാന്‍ തുടര്‍ന്നുള്ള കാലങ്ങളില്‍ നമുക്ക് സാധിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ അധ്യക്ഷതവഹിച്ചു. കേരള റോഡ് സുരക്ഷ കര്‍മ്മ സമിതി പ്രസിഡന്റ് ബി. സുജാതന് ഗാന്ധിയന്‍ ദര്‍ശനവേദിയുടെ മാനവസേവാ പുരസ്‌കാരം നല്‍കി ആദരിച്ചു. വിമുക്തി മാസികയുടെ പ്രകാശനം കെ.ആര്‍. സഞ്ജയന്‍ നമ്പൂതിരി നിര്‍വഹിച്ചു. ശാന്തിഭവന്‍ ഡയറക്ടര്‍ മാത്യു ആല്‍ബിന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി. വിനയകുമാര്‍, പ്രദീപ് കൂട്ടാല, എം.എ ജോണ്‍ മാടമന, ഷീല ജഗധരന്‍, കെ. അനിരുദ്ധന്‍, ആന്റണി കരിപ്പാശേരി, കെ.എസ്. ശ്രീകുമാര്‍, പൗലോസ് നെല്ലിക്കാപ്പള്ളി, മൈഥിലി പത്മനാഭന്‍, കെ.ജെ. മാത്യു, പി.ജെ. കുര്യന്‍, തോമസ് ഗ്രിഗറി, ലൈസമ്മ ബേബി, സൈറസ് സൈമണ്‍, ഗായത്രി സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."