മുതലെടുപ്പ് നടത്തി ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമം: മദ്റസാ മാനേജ്മെന്റ് അസോസിയേഷന്
ആലപ്പുഴ: മുത്തലാഖ് വിവാദം മുതലെടുപ്പ് നടത്താനും അതുവഴി ഏക സിവില്‍കോഡ് നടപ്പിലാക്കാനുമുള്ള കുത്സിത ശ്രമമാണെന്ന് മദ്റസാ മാനേജ്മെന്റ് ജില്ലാ കണ്വെന്ഷന്. നാനാ ജാതി-മത സമൂഹങ്ങള്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഇന്ത്യയില്‍ ഇത് അസഹ്ഷ്ണുതക്കും അസമാധാനത്തിനും വഴിവെക്കുമെന്നും എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമാണെന്നും കണ്വെന്ഷന് അഭിപ്രായപ്പെട്ടു.ആലപ്പുഴ ഇര്‍ഷാദ് മദ്റസയില്‍ ചേര്‍ന്ന കണ്വെന്ഷന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശ്ശീന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച്.കോട്ടപ്പുഴ ഉദ്ഘാടനം ചെയ്തു.കമാല്‍.എം.മാക്കിയില്‍ അദ്ധ്യക്ഷതവഹിച്ചു.സമസ്ത ഓര്‍ഗനൈസര്‍ പി.സി.ഉമ്മര്‍ മൗലവി വിഷയാവതരണവും ഖാരിഇയ് അബ്ദുല്‍സലാം ദാരിമി ദുആയും നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന് മുസ്ലിയാര്, റ്റി.എച്ച്. ജഅഫര്‍ മൗലവി, എന്നിവര്‍ സംസാരിച്ചു.എം.മുജീബ് റഹ്മാന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."