കലക്ടറേറ്റ് ഇ-ഓഫിസ് ആകുന്നു; സഹായത്തിനായി സിസ്റ്റം എന്‍ജിനിയര്‍മാരെ നിയമിക്കും
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന ഇ-ഓഫീസ് പദ്ധതിലേക്ക് കളക്ടറേറ്റ് ചുവടുവയ്ക്കുന്നു. രണ്ടു മാസത്തിനുള്ളില്‍ കലക്ടറേറ്റ് ഉള്‍പ്പെടുയുള്ള ഭരണ നിര്‍വഹണ കേന്ദ്രങ്ങളില്‍ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. സ്റ്റേറ്റ് ഐ.ടി.മിഷനും കളക്ടറേറ്റും ചേര്‍ന്നാണ് പ്രാരംഭ നടപടികള്‍ തുടങ്ങിയത്.
ഇതിന് സഹായിക്കാനായി പുറത്തുനിന്നുള്ള എന്‍ജിനീയര്‍മാരുടെ സേവനം ലഭ്യമാക്കും. കളക്ടറേറ്റില്‍ നിന്ന് ഇതിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും നെറ്റ് വര്‍ക്ക്‌സിസ്റ്റം എന്‍ജിനീയറായി പ്രവൃത്തി പരിചയമുള്ളതും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ), എം.സി.എ അല്ലെങ്കില്‍ എം.എസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്‌ഐ.ടി) ബിരുദധാരികള്‍ക്കാണ് അവസരം. ജില്ലയില്‍ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷ നേരിട്ടും തപാല്‍ മുഖേനയും നവംബര്‍ എട്ടു വരെ സമര്‍പ്പിക്കാം.
വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ംംം.മഹമുുൗ്വവമ.ിശര.ശി എന്ന വെബ് സൈറ്റില്‍ ലഭിക്കും. രണ്ട് മാസത്തിനുള്ളില്‍ കളക്ടറേറ്റ് ഇ-ഓഫീസ് ആക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. തുടര്‍ന്ന് ഇത് വില്ലേജ് ഓഫീസ് വരെ വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."