HOME
DETAILS

ഭരണഭാഷ വാരാചരണിന് തുടക്കമായി

  
backup
November 02 2016 | 06:11 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95


ആലപ്പുഴ: ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തില്‍ പൂരോഗമന പ്രസ്ഥാനങ്ങളും ഗ്രന്ഥശാലകളും വഹിച്ച പങ്ക് നിസ്തുലമാണെന്നും ആധുനിക കേരളം വളര്‍ത്തിയെടുക്കുന്നതില്‍ വിവിധ നവോഥാന പ്രസ്ഥാനങ്ങളുടെ പങ്ക് ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ പറഞ്ഞു. ഈ വര്‍ഷത്തെ ശ്രേഷ്ഠദിനാഘോഷം, ഭരണഭാഷ വാരാചരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ഇന്നലെ പറവൂര്‍ പബ്ലിക് ല്രൈബറി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ സപ്തതിയാഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥശാലയുടെയും സഹകരണത്തോടെ ഒരാഴ്ചക്കാലം നീളുന്ന പരിപാടികള്‍ക്ക് ഇതോടെ തുടക്കമായി.
ഗ്രന്ഥശാലകളുടെ ആധുനികീകരണം അത്യാവശ്യമായ ഘട്ടമാണിതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ജില്ലാ പഞ്ചായത്ത് എന്നും പ്രാധാന്യം നല്‍കും. പറവൂര്‍ പബ്ലിക് ലൈബ്രറി ഐക്യ കേരളം രൂപപ്പെടുന്നതിന് മുമ്പ് രൂപം കൊണ്ടതാണ്. പട്ടാള ആക്രമണവും ജാതി വ്യവസ്ഥയും ഭീതിജനകമായ അന്തരീക്ഷം ഉണ്ടാക്കിയപ്പോഴാണ് ഈ ഗ്രന്ഥശാലയുടെ ജനനം. ഭാഷയുടെയും ശാസ്ത്രീയ വീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഭാഷാ സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ അതിനായുള്ള മാറ്റത്തിന് ജനങ്ങളെ സജ്ജമാക്കാന്‍ വായനശാലകളും തൊഴിലാളി പ്രസ്ഥാനങ്ങളും നവോദ്ധാന പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് ആര്‍ക്കും വിസ്മരിക്കാനാവില്ല. അടിമ സമാനമായ ജീവിതം ഇന്നും പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നടക്കുമ്പോള്‍ മലയാളിക്ക് അത് ഓര്‍മ മാത്രമായതിനുപിന്നിലുള്ള ശക്തികളെ തിരിച്ചറിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മലയാളവും ഗ്രന്ഥശാലകളും കൂടുതല്‍ ഡിജിറ്റല്‍ ആയി മാറുന്നത് ഭാഷയുടെ വളര്‍ച്ചയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പറവൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.കെ.വിശ്വനാഥന്‍ ആധ്യക്ഷ്യം വഹിച്ചു.
ഗ്രന്ഥ ശാലാപ്രസ്ഥാനവുമായി ബന്ധപ്പെട്ട് 64 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ചേര്‍ത്തലയിലെ വിദ്വാന്‍ രാമകൃഷ്ണന്‍, മലയാളം അധ്യാപകനായും സ്‌കൂള്‍ പ്രധാനാധ്യാപകനുമായി പ്രവര്‍ത്തിച്ച പി.എ.മാര്‍ക്കോസ്, 48 വര്‍ഷമായി കളരിയില്‍ ആശാട്ടിയായി ആയിരങ്ങള്‍ക്ക് ആദ്യക്ഷരം പകര്‍ന്ന രോഹിണി ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി ആദരിച്ചു.
നോബല്‍ സമ്മാനം നേടിയ ധനതത്വശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്‍ കേരളത്തെ വിശേഷിപ്പിച്ചത് ഏഷ്യയുടെ തിലകക്കുറിയെന്നാണെന്ന് നമ്മള്‍ ഓര്‍ക്കണമെന്ന് മലയാള ദിന സന്ദേശം നല്‍കി ഡോ.ജയിംസ് മണിമല പറഞ്ഞു.
ധനശാസ്ത്രത്തിന്റെ അളവുകോല്‍ വച്ച് അളന്നാല്‍ മറ്റേതൊരു സംസ്ഥാനത്തെയും പിന്നാക്കം തള്ളുന്ന അവസ്ഥയിലേക്ക് കേരളം എത്തിയെന്നതാണ് അദ്ദേഹത്തെ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിച്ചത്. അധികാര വികേന്ദ്രീകരണം, സാക്ഷരത, ആരോഗ്യമേഖല എന്നിവയിലെല്ലാം നമുക്കുണ്ടായ നേട്ടങ്ങള്‍ എടുത്തുപറയാവുന്നതാണ്. അതിനെല്ലാം വഴിമരുന്നായത് മലയാളവും അതിന് ചുവടുപിടിച്ച് വന്ന സമൂഹത്തിന്റെ മൂല്യബോധവുമാണ്. ഓരോ ദേശത്തിന്റെയും സ്വത്വബോധം നല്‍കുന്നത് അവന്റെ ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ ആന്റ് പി.ആര്‍.ഡി തയ്യാറാക്കിയ സാഹിത്യകാരന്‍മാരുടെ ചിത്രപ്രദര്‍ശനം കൈനകരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതം പറഞ്ഞ ചടങ്ങില്‍ പറവൂര്‍ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് റ്റി.റ്റി.വാസു, സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ കെ.കെ.ഷാജി എന്നിവര്‍ പ്രസംഗിച്ചു. ചിത്രപ്രദര്‍ശനം വരും ദിവസങ്ങളിലും തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago