കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി
കാര്‍ത്തികപ്പള്ളി : കേരളത്തിന്റെ അറുപതാം പിറന്നാള്‍ കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്‌കൂളില്‍ ആചരിച്ചു. എസ്.എം.സി ചെയര്‍മാന്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ പ്രഥമാധ്യാപിക സി.എ. സുഷമകുമാരി സ്വാഗതം പറഞ്ഞു. ഉദ്ഘാടനം, ഹരിപ്പാട് ബി. പി. ഒ ഉദയകുമാര്‍ നിര്‍വ്വഹിച്ചു.
അസംബ്ലി ഹാളില്‍ കേരളത്തിന്റെ ഭീമന്‍ ഭുപടം ഒരുക്കി. 60 മണ്‍ചിരാതുകള്‍ തെളിയിക്കുകയും 60 ജമന്തിപ്പൂക്കള്‍ കൊണ്ട് ഭൂപടം അലംകൃതമാക്കുകയും ചെയ്തു. ശേഷം സ്‌കൂള്‍ ലീഡര്‍ ശ്രേയ. എസ്. മോട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ കുട്ടികള്‍ അവതരിപ്പിച്ച കേരളഗാനം, കേരളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, ലഘുപ്രസംഗം, കവിത, പഴഞ്ചൊല്ലുകള്‍, നാടന്‍പദങ്ങള്‍ പരിചയപ്പെടുത്തല്‍, കൃഷിച്ചൊല്ലുകള്‍, കവിപരിചയം, വഞ്ചിപ്പാട്ട് തുടങ്ങിയവ ഉണ്ടായിരുന്നു. സീനിയര്‍ അസിസ്റ്റന്റ് എസ്. ഹംലത്ത്, സ്റ്റാഫ് സെക്രട്ടറി കെ. ശോഭന എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എസ്. ആര്‍. ജി കണ്‍വീനര്‍ ആര്‍. രമേശ് നന്ദി പറഞ്ഞു.
തുടര്‍ന്ന് ക്ലാസുകളില്‍ മലയാള ഭാഷയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. കഥാരചന, കവിതാരചന, കവിതാലാപനം, ഉപന്യാസ രചന, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."