നിര്‍ധന യുവാവിന്റെ ചികിത്സാ സഹായത്തിനായി നാടൊരുമിക്കുന്നു
ഈരാറ്റുപേട്ട: ഇടുപ്പെല്ലിന് തേയ്മാനം സംഭവിച്ച് പ്രാധമികാവശ്യങ്ങല്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാതെ കഷ്ടതയനുഭവിക്കുന്ന തെക്കേക്കര തൈപ്പറമ്പ് കോളനി കൊച്ചുവീട്ടില്‍ മാഹിന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു. മാഹിന്റെ മൂന്നാംഘട്ട ഓപ്പറേഷന് മൂന്ന് ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്.
നിര്‍ദ്ധന കുടുംബത്തിലെ അംഗമായ മാഹിന്‍ കൂലിവേല ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. 2009 ല്‍ ഇടുപ്പിന് കടുത്ത വേദന വരുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇടുപ്പെല്ലിന് തേയ്മാനമാണെന്ന് കണ്ടെത്തി ഓപ്പറേഷന്‍ നടത്തുകയും ചെയ്തു.
മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും വേദനയുണ്ടാകുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഇടുപ്പെല്ലും ദ്രവിച്ചുവെന്നും കൃത്രിമ ഇടുപ്പെല്ല് വയ്ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
തുടര്‍ന്ന് കനിവ് ചിരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ പണം കണ്ടെത്തിയാണ് ഓപ്പറേഷന്‍ നടത്തി ഒരു ഇടുപ്പെല്ല് മാറ്റി വച്ചത്.
ദ്രവിച്ച രണ്ടാത്തെ ഇടുപ്പെല്ല് അടിയന്തിരമായി മാറ്റിവയ്ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മാഹിന്‍ ചികിത്സാ സഹായത്തിനായി നാട്ടുകാരുടെ കരുണ തേടുകയാണ്. ഇതിനായി മുഹിയിദ്ധീന്‍ പള്ളി ഇമാം വി.പി. സുബൈര്‍ മൗലവി രക്ഷാധികാരിയായും നഗരസഭാദ്ധ്യക്ഷന്‍ ടി.എം. റഷീദ് ചെയര്‍മാനായും കനിവ് ചിരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പി.എസ്. ശിറാജ് കണ്‍വീനറായും മാഹിന്‍ കൊച്ചുവീട്ടില്‍ സഹായനിധി രൂപീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫി ഇന്ത്യ ഈരാറ്റുപേട്ട ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 33277066494, ഐ.എപ്.എസ്.സി. കോഡ്: എസ്.ബി.ഐ.എന്‍. 0008613
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."