റോഡ് വികസനത്തിന്റെ പേരില്‍ കുടിവെള്ളവും യാത്രാ സൗകര്യവും നിഷേധിക്കുന്നു
പാലാ: നിര്‍ദ്ദിഷ്ട ബൈപാസ് റോഡ് വീതികുട്ടി പുതുക്കിപണിയുന്നതിന്റെ ഫലമായി പാലാ മുനിസ്സിപ്പാലിറ്റിയിലെ 22,23,24 വാര്‍ഡുകളില്‍പെട്ട ഊരാശാല.അരുണാപുരം,ആര്യപ്പാറ നിവാസികള്‍ക്കാണ് കഴിഞ്ഞ രണ്ടുമാസമായി കുടിവെള്ളവും യാത്രാ സൗകര്യവും നിഷേധിക്കുന്നത്.
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയിലേക്കോ,വൈക്കം റോഡ്ലേക്കോ വാഹന മാര്‍ഗ്ഗമോ കാല്‍നടയായോ പോകുന്നതിന് റോഡില്ലാത്ത അവസ്ഥയിലാണ് ജനങ്ങള്‍.റോഡ് നിര്‍മ്മാണം മൂലം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് റോഡില്‍ മണ്ണും ചെളിയും നിറയുന്നത് സ്കൂള്‍ കുട്ടികള്‍ക്കും,മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്ക്കുംബുദ്ധിമുട്ടിണ്ടാക്കുന്നു. റോഡ് പണിയുടെ ഭാഗമായി ആറുമാസക്കാലമായി വാട്ടര്‍ അതോറിറ്റിയുടെ കുടിവള്ളം ലഭിക്കാത്തതും ജനങ്ങളെ വലക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അരുണാപുരം വെസ്റ്റ് റെസിഡന്‍സ് അസോസിയേഷന് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രസിഡന്റ് അഡ്വ.സത്യരത്ന കുമാറും സെക്രട്ടറി കെ.കെ ബാബുവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."