മകളെ വീട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് വൃദ്ധ മാതാവിന്റെ പരാതി
തൊടുപുഴ: വൃദ്ധയും വിധവയുമായ തന്റെ വീട്ടില്‍ ബലമായി താമസിക്കുന്ന മകളെയും അവരുടെ ഭര്‍ത്താവിനെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പൊലിസില്‍ പരാതി നല്‍കി. കുമാരമംഗലം തേക്കുംകാട്ടില്‍പുത്തന്‍പുരയില്‍ പരേതനായ അയ്യപ്പപണിക്കരുടെ ഭാര്യ തങ്കമ്മ (76) ആണ് തൊടുപുഴ ഡിവൈഎസ്്പിക്ക് പരാതി നല്‍കിയത്.
തൊടുപുഴ മങ്ങാട്ടുകവലയ്ക്ക് സമീപം ഒമ്പതേമുക്കാല്‍ സെന്റ് സ്ഥലത്തുള്ള വീട്ടിലാണ് തങ്കമ്മയും ഭര്‍ത്താവും താമസിച്ചിരുന്നത്. ഇവരുടെ മകളും ഭര്‍ത്താവും സര്‍ക്കാര്‍ ജോലിക്കാരാണ്. തങ്കമ്മയുടെ മകന്‍ കരിമണ്ണൂരിലാണ് വീട് വച്ച് താമസിച്ചിരുന്നത്. ഇതിനിടെ മകളും ഭര്‍ത്താവും താല്‍ക്കാലികമായി താമസത്തിനെത്തുകയായിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് തങ്കമ്മയുടെ ഭര്‍ത്താവ് അയ്യപ്പപണിക്കര്‍ മരിച്ചത്.
പിന്നീട് മകളും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് തന്നെ പലവിധത്തില്‍ പീഡിപ്പിച്ചതായി തങ്കമമ പറയുന്നു. മകളോടൊപ്പം താമസിക്കാന്‍ നിവൃത്തിയില്ലാതെ വന്നതിനെത്തുടര്‍ന്ന് തങ്കമ്മ മകന്റെ വീട്ടിലേക്ക് താമസം മാറി. വീട് ഒഴിവായി തരണമെന്ന് ആവശ്യപ്പെട്ടിട്ടും മകള്‍ ബലമായി അവിടെ താമസിക്കുന്നതായാണ് പരാതി. മറ്റ് വരുമാനമാര്‍ഗമില്ലാത്ത തനിക്ക് സ്വന്തം പേരിലുള്ള പുരയില്‍നിന്ന് മകളെ ഒഴിപ്പിച്ച് തരണമെന്നാണ് തങ്കമ്മയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."