HOME
DETAILS

വ്യാപാരികള്‍ വനംവകുപ്പ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

  
backup
November 02 2016 | 06:11 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%82%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d


അടിമാലി: ദേശീയ പാതയുടെ വികസനത്തിന് തടസം നില്‍ക്കുന്ന വനപാലകരുടെ നടപടയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നേര്യമംഗലം റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
റോഡിലൂടെ സഞ്ചരിക്കുവാനുള്ള മൗലിക അവകാശം വനംവകുപ്പ് നിഷേധിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ജനങ്ങള്‍ റോഡില്‍ തടഞ്ഞ് കൈകാര്യം ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. അടിമാലി ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21 യൂണിറ്റുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ടായിരുന്നു സമരം. നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസു മുന്‍പില്‍ നടന്ന ധര്‍ണ്ണയില്‍ ബ്ലോക്ക് പ്രസിഡന്റ് ഇ.പി. ഏലിയാസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് കെ.എന്‍. ദിവാകരന്‍, ജനറല്‍ സെക്രട്ടറി കെ.പി. ഹസന്‍, വൈസ് പ്രസിഡന്റ് കെ.ആര്‍. വിനോദ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി.എം. ബേബി, അടിമാലി യൂണിറ്റ് പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍, അഡ്വ. ഷൈജന്‍ ജോസഫ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ഡയസ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago