ഭരണത്തില്‍ മലയാളം ഫലപ്രദമായി ഉപയോഗിക്കണം: ജില്ലാ കലക്ടര്‍
പൈനാവ്: ഭരണനിര്‍വ്വഹണത്തില്‍ മലയാളഭാഷ ഫലപ്രദമായി ഉപയോഗിക്കണമെന്നും തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്ന കാര്യത്തില്‍ ആത്മ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ പറഞ്ഞു.
മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍.
മലയാള ഭാഷ ശ്രേഷ്ഠഭാഷ ആണെങ്കിലും എല്ലാ ഭാഷയേയും ഒരുപോലെ കാണണമെന്നും കലക്ടര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ സാഹിത്യകാരന്‍ സോമനാഥ് കാഞ്ഞാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. എ.ഡി.എം കെ.കെ.ആര്‍. പ്രസാദ് അധ്യക്ഷനായിരുന്നു. ഇടുക്കി സബ് കലക്ടര്‍ എന്‍.റ്റി.എല്‍. റെഡ്ഡി, ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്. രാജീവ്, റ്റി.ജി. സജീവ് കുമാര്‍, പി.ജി. രാധാകൃഷ്ഷന്‍, പി.ജി. സഞ്ജയന്‍, ഫിനാന്‍സ് ഓഫീസര്‍ വി.കെ. കമലാസനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.കെ. ജയകുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധി കെ.എസ്. പ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."