ഇന്ത്യന്‍ ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ എടുത്തു മാറ്റാനുള്ള ശ്രമം വിലപ്പോവില്ല: സാദിഖലി തങ്ങള്‍
മദീന: മുത്വലാഖ് വിഷയം മറയാക്കി ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണ ഘടന അനുവദിച്ച അവകാശങ്ങള്‍ എടുത്തുമാറ്റാനുള്ള ശ്രമം വിലപ്പോവില്ലെന്നു പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങള്‍ മദീനയില്‍ പ്രസ്താവിച്ചു .ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഇത്തരം നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവകാശം ലവലേശം വിട്ടു തരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ഭരണകൂടത്തിന്റെ അജണ്ടക്കെതിരെ നവംബര്‍ നാലിന് മലപ്പുറത്ത് നടക്കുന്ന ഏകസിവില്‍കോഡ് അവകാശ സംരക്ഷണ റാലിക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു സമസ്ത കേരള ഇസ്‌ലാമിക് സെനറ്റര്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രതിഷേധ സംഗമങ്ങളുടെ നാഷണല്‍ തല ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത വളരെ വലുതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് വളരെ ഉദാരമായ അവകാശങ്ങളാണ് ഇന്ത്യന്‍ ഭരണ ഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. അത് എടുത്തുമാറ്റി രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ആരുതന്നെ ശ്രമിച്ചാലും അതിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ന്യൂനപക്ഷങ്ങള്‍ സജ്ജമാണ്.
ഇക്കാര്യത്തില്‍ കേരളത്തിലെ മതസംഘടനകളടക്കമുള്ള ന്യൂനപക്ഷം ഒറ്റക്കെട്ടാണെന്നും മാറി നില്‍ക്കുന്നവര്‍ സമൂഹത്തോടും അവരുടെ സമുദായത്തോടും ചെയ്യുന്ന കൊടിയ വഞ്ചനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാലാം തിയതി നടക്കുന്ന റാലിയില്‍ താന്‍ ദുബായില്‍ സ്വകാര്യ സന്ദര്‍ശനത്തിലായതിനാല്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വേദനയും തങ്ങള്‍ സദസ്സില്‍ പങ്കുവച്ചു. വിശ്വാസിയുടെ ജീവനായ വിശ്വാസ കാര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കേരളത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തിന് പ്രവാചകന്റെ മണ്ണില്‍നിന്നു തന്നെ ഉയര്‍ന്ന ഐക്യ ദാര്‍ഢ്യം ശ്രദ്ദേയമായിരുന്നു.
മദീന ഇസ്‌ലാമിക് സെന്ററില്‍ നടന്ന ദേശീയ തല ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ സയ്യിദ് മാനു തങ്ങള്‍ വള്ളൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ കെ ഐ സി സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ മൗലവി ഒമാനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മദീന കെ എം സി സി പ്രസിഡന്റ് അബ്ദുല്‍ ഹഖ്, മദീന എസ കെ ഐ സി സെക്രട്ടറി സുലൈമാന്‍ എടവണ്ണപ്പാറ, അബൂബക്കര്‍ ആനക്കയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."