HOME
DETAILS

ഇ മെയില്‍: എഫ്.ബി.ഐ ഡയറക്ടര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഒബാമ

  
backup
November 02 2016 | 17:11 PM

%e0%b4%87-%e0%b4%ae%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%a1

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി ഹിലരിക്കെതിരേ നടത്തുന്ന നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ.

അന്വേഷണ നിയമങ്ങളെ കാറ്റില്‍പറത്തിയാണ് എഫ്.ബി.ഐ ഡയറക്ടറുടെ നടപടിയെന്ന് ഒരു മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ ഒബാമ വിമര്‍ശിച്ചു.

തങ്ങള്‍ അത്തരത്തിലുള്ളൊരു ചീത്ത നടപടിക്ക് മുതിരില്ല. ഇ മെയില്‍ വിവാദത്തില്‍ പല തരത്തിലുള്ള അന്വേഷണങ്ങളും നടന്നതാണ്. അതില്‍ ചില പാകപ്പിഴകള്‍ കണ്ടിരുന്നുവെങ്കിലും ഹിലരിക്കെതിരേ കുറ്റാരോപണം നടത്താന്‍ മാത്രം തെളുവുകളില്ലെന്നും ഒബാമ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എഫ്.ബി.ഐയുടെ കേസെന്നും ജെയിംസ് കോമി നിയമത്തെ മറികടക്കുകയാണെന്നും മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഹാരി റെയ്ഡും  പറഞ്ഞിരുന്നു.

ഹിലരിക്കെതിരേ കൂടുതല്‍ അന്വേഷണത്തിനു വേണ്ടി ഹിലരിയുടെ സഹായിയുടെ കംപ്യൂട്ടര്‍ പരിശോധിക്കാനാണ് വാറന്റ് പുറപ്പെടുവിക്കണമെന്ന് എഫ്.ബി.ഐ ആവശ്യപ്പെട്ടത്. 'മിനി ഹിലരി' എന്നറിയപ്പെടുന്ന ഹുമ അബ്ദിനിന്റെ കംപ്യൂട്ടറാണു പരിശോധിക്കുക. ഇവരുടെ മുന്‍ ഭര്‍ത്താവും ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്ററുമായിരുന്ന അന്തോണി വെയ്‌നറുടെ ഇമെയിലും പരിശോധിക്കണമെന്ന് എഫ്.ബി.ഐ പറയുന്നു.


ഹിലരി സ്വകാര്യ ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ഹുമ അബ്ദിന് മെയില്‍ അയച്ചിരുന്നു. ഇതാണ് എഫ്.ബി.ഐ കണ്ടെത്തിയത്. അന്തോണി വെയ്‌നര്‍ 15കാരിയുമായി നടത്തിയ ലൈംഗിക ചാറ്റിങ്ങിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഹിലരിയുടെ സ്വകാര്യ ഇമെയില്‍ ഐഡി കണ്ടെത്തിയത്. 6.5 ലക്ഷത്തോളം ഇമെയിലുകള്‍ ലാപ്‌ടോപ് ഉപയോഗിച്ച് അയച്ചിട്ടുണ്ടെന്നാണ് എഫ്.ബി.ഐ പറയുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെതിരെ അന്വേഷണം നടത്താനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago