മതസ്പര്‍ധ: നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്തുന്ന യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.എം ഷാജിയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അത്തരത്തിലുള്ള പ്രസംഗങ്ങള്‍, ലഘുലേഖകള്‍ എന്നിവയ്‌ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും.
മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴി വര്‍ഗീയത വളര്‍ത്തുന്ന പ്രചാരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
മതസ്പര്‍ധ വളര്‍ത്തുന്ന നടപടികളിലേര്‍പ്പെട്ടതുമായി ബന്ധപ്പെട്ട നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബഹുസ്വരതയില്‍ വിശ്വസിക്കുന്ന സമൂഹത്തില്‍ മറ്റുമതങ്ങള്‍ വെറുക്കപ്പെട്ടവരെന്ന് പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് വ്യത്യസ്ത ശിക്ഷയാണെന്ന് കെ.എം ഷാജി പറഞ്ഞു. മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ക്കെതിരേ കേസെടുത്തതില്‍ ഷംസുദ്ദീന്‍ പാലത്തിനെതിരേ യു.എ.പി.എ ചുമത്തിയപ്പോള്‍ ശശികലയ്‌ക്കെതിരേ ദുര്‍ബലമായ കേസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ഷാജി ചൂണ്ടിക്കാട്ടി. വര്‍ഗീയത ഇളക്കിവിടാന്‍ ശ്രമിക്കുന്ന പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടേയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."