അതിഥി സല്‍ക്കാരത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ചെലവിട്ടത് 2.37 കോടി
തിരുവനന്തപുരം: അതിഥി സല്‍ക്കാരത്തിന് കഴിഞ്ഞ സര്‍ക്കാര്‍ പൊട്ടിച്ചത് 2.37 കോടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു.
മുന്‍ ധനകാര്യ മന്ത്രി കെ.എം മാണിയാണ് അതിഥി സല്‍ക്കാരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 18,40,885 രൂപയാണ് മാണി ചെലവിട്ടത്.
ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന അന്തരിച്ച ടി.എം ജേക്കബ് ചെലവഴിച്ചത്. 59,831,50 രൂപ. മറ്റുമന്ത്രിമാര്‍ ചെലവഴിച്ച തുകകള്‍.
ഉമ്മന്‍ ചാണ്ടി - 15,99,140 രൂപ, പി.കെ അബ്ദുല്‍ റബ്ബ് - 11,52,122, അടൂര്‍ പ്രകാശ്- 7,42,053, എ.പി അനില്‍ കുമാര്‍ - 8,62,474, ആര്യാടന് മുഹമ്മദ് - 11,43,950, കെ.ബാബു -9,78,675, സി.എന്‍ ബാലകൃഷ്ണന്- 7,64,415, കെ.ബി ഗണേഷ്കുമാര് - 2,63,388, വി.കെ ഇബ്രാഹിം കുഞ്ഞ്- 8,99,649, പി.കെ ജയലക്ഷ്മി - 9,50,379, പി.ജെ ജോസഫ് -6,89,440, കെ.സി ജോസഫ് - 9,99,902, പി.കെ കുഞ്ഞാലിക്കുട്ടി - 8,18,372, കെ.പി മോഹനന് - 12,38,866, എം.കെ മുനീര്‍ - 17,39,755, ഷിബു ബേബിജോണ്‍ -12,49,580, വി.എസ് ശിവകുമാര്‍ - 15,23,987, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്- 14,17,714, മഞ്ഞളാംകുഴി അലി -5,61,126, അനൂപ് ജേക്കബ് - 13,99,003, രമേശ് ചെന്നിത്തല - 8,40,288 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."