ആക്രമണം തുടര്‍ന്നാല്‍ പാകിസ്താന്‍ കനത്തവില നല്‍കേണ്ടിവരും: ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ആക്രമണം തുടര്‍ന്നാല്‍ പാകിസ്താന്‍ വലിയ വിലനല്‍കേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തുടര്‍ച്ചയായുള്ള ആക്രമണത്തെ ശക്തമായി നേരിടാതിരിക്കുന്നത് ഇന്ത്യയുടെ ബലഹീനതയായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്‍ ഭീകരത കയറ്റുമതി ചെയ്യുകയാണ്. 2003ലെ ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ തുടര്‍ച്ചയായി ലംഘിക്കുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 29ന് പാക് അധീന കശ്മിരില്‍ ഭീകരതാവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിനു ശേഷമാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആക്രമണം നടത്തികൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ ഷെല്ലാക്രമണത്തില്‍ ഇതുവരെ ജവാന്മാരുള്‍പ്പടെ 20ഓളം പേര്‍ മരിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്ക് ഭീകരരെ അയച്ച് രാജ്യത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ഭീകരര്‍ക്ക് പരിശീലനം നല്‍കി ഇന്ത്യയിലേക്ക് അയക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്നും ഡല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജെയ്റ്റ്‌ലി ആരോപിച്ചു. പ്രതികരിക്കാതിരിക്കുന്നതു കാരണം വലിയതോതിലുള്ള ദുരന്തമാണ് രാജ്യം നേരിടുന്നത്. എന്നാല്‍ ഇത് തുടരാനാവില്ല. സ്വയരക്ഷക്കുള്ള മാര്‍ഗം തേടുമ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിയുമെന്നും ജെയ്റ്റ്‌ലി മുന്നറിയിപ്പു നല്‍കി.
ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയിലേക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുകയും ചെയ്യുന്നതിന് പാകിസ്താന്‍ വലിയ വിലനല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്.
ഉറിയിലും പത്താന്‍കോട്ടും നടന്ന ആക്രമണത്തിന് രാജ്യം വലിയ വിലയാണ് നല്‍കിയത്. ഇന്ത്യ തിരിച്ചടിച്ചുതുടങ്ങിയാല്‍ പാകിസ്താന് കനത്ത ആഘാതമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."