എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
പരീക്ഷാ തിയതി
അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റര്‍ ബി.എ (ക്രിമിനോളജി) എല്‍.എല്‍.ബി (ഓണേഴ്‌സ്) 2015ന് മുന്‍പുള്ള അഡ്മിഷന്‍ (റഗുലര്‍-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ 28ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഒന്‍പത് വരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
സൂക്ഷ്മപരിശോധന
2015 നവംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ (റഗുലര്‍-സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ 11ാം തിയതിക്കുള്ളില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി പരീക്ഷാ ഭവനിലെ ഇ.ജെ 2 സെക്ഷനില്‍ എത്തണം.
ലൈബ്രറി അസിസ്റ്റന്റ്,
ഗസ്റ്റ് ലക്ചറര്‍: ഒഴിവ്
സര്‍വകലാശാലയുടെ കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യൂക്കേഷനിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലൈബ്രറി അസിസ്റ്റന്റിനെയും, ഫുള്‍ ടൈം ഇന്റേണല്‍ ഗസ്റ്റ് ലക്ചറര്‍മാരെയും നിയമിക്കുന്നു. ലൈബ്രറി അസിസ്റ്റന്റിന്റെ ഒരു ഒഴിവും (ലൈബ്രറി സയന്‍സി ബിരുദമോ ബിരുദാനന്തര ബിരുദമോ), ഇന്റേണല്‍ ഗസ്റ്റ് ലക്ചററുടെ (എം.എസ്‌സി മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ് സ്‌പെഷ്യാലിറ്റി) മൂന്ന് ഒഴിവുകളുമാണുള്ളത്. നിയമനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ 16ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നെടുങ്കണ്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാള്‍ മൂന്‍പാകെ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 04868-234110.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."