അട്ടപ്പാടി വാലി പദ്ധതിക്ക് അകാലചരമം: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി റദ്ദാക്കി
പാലക്കാട്: കാവേരി നദീജലം പങ്കിടലിന്റെ ഭാഗമായി ശിരുവാണിയില്‍ അണക്കെട്ട് നിര്‍മിച്ച് വെള്ളമെടുക്കാന്‍ കേരളസര്‍ക്കാര്‍ പദ്ധതിയിട്ട അട്ടപ്പാടി വാലി പദ്ധതിക്ക് അകാലചരമം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതി നടപ്പാക്കാന്‍ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്. മൂന്നുമാസം മുന്‍പാണ് കേരളത്തിന് പഠനാനുമതി നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് രണ്ടുമാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
തമിഴ്‌നാട്ടില്‍ കക്ഷി രാഷ്ട്രീയം മറന്ന്, ശിരുവാണിയില്‍ ഡാം നിര്‍മിക്കുന്നുവെന്നാരോപിച്ച് ആഴ്ചകളോളം സമരം നടത്തുകയും, കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. കാവേരി നദീജലം പങ്കിടുന്നതിന്റെ ഭാഗമായാണ് ഭവാനിയുടെ പോഷകനദിയായ ശിരുവാണിയിലെ ചിറ്റൂര്‍ പ്രദേശത്ത് ഡാം നിര്‍മിക്കാന്‍ 30 വര്‍ഷം മുന്‍പാണ് സംസ്ഥാനം പദ്ധതിയിട്ടിരുന്നത്. അന്നുമുതല്‍ തമിഴ്‌നാട്ടില്‍ ഇതിനെതിരേ കര്‍ഷകരും നിലകൊണ്ടിരുന്നു. പിന്നീട് പദ്ധതി കേരളം ഉപേക്ഷിച്ച മട്ടായിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും പദ്ധതി നടപ്പാക്കാനുള്ള അനുമതിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. മൂന്നുമാസം മുന്‍പ് പാരിസ്ഥിതികാഘാത പഠനം നടത്താന്‍ അനുവാദം നല്‍കുകയും ജലസേചന വകുപ്പ് സെപ്റ്റംബര്‍ മുതല്‍ പഠനം ആരംഭിക്കുകയും ചെയ്തു.
ഈ മാസം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി അനുമതി വാങ്ങിക്കാനിരിക്കെയാണ് കേരളാ സര്‍ക്കാരിന് തിരിച്ചടി നല്‍കി പദ്ധതിക്കായുള്ള പഠനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്.
ഇനി തമിഴ്‌നാടുമായി സമവായത്തിലെത്തിയതിനുശേഷം അനുമതി നല്‍കാമെന്നാണ് കേരളത്തെ അറിയിച്ചിട്ടുള്ളത്. ചുരുക്കി പറഞ്ഞാല്‍ ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല.
കേരളത്തിന്റെ വീഴ്ചയും അനാസ്ഥയുമാണ് അനുമതി റദ്ദാക്കാന്‍ കാരണം. അതേസമയം പദ്ധതി നടപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി സമവായ ചര്‍ച്ച നടത്താന്‍ നടപടിയെടുക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു. ടി. തോമസ് സുപ്രഭാതത്തോട് പറഞ്ഞു.
തമിഴ്‌നാട് സഹകരിക്കാന്‍ തയാറായില്ലെങ്കില്‍, സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം