HOME
DETAILS

ശരീഅത്ത് പ്രകൃതി നിയമമാണ്

  
backup
November 02 2016 | 19:11 PM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%ae%e0%b4%be%e0%b4%a3

വ്യക്തി നിയമം-2

രാഷ്ട്രവും നിയമവും രണ്ടല്ല; രാഷ്ട്രം ദൃഷ്ടിഗോചരമായ നിയമവും നിയമം അദൃശ്യമായ രാഷ്ട്രവുമാണ് എന്നാണ് ഓസ്ട്രിയന്‍ നിയമചിന്തകനായ ഹാന്‍സ് കെല്‍സന്‍ പ്രസ്താവിച്ചത്. ആ അര്‍ഥത്തില്‍ ലോക്കിയന്‍ സിദ്ധാന്തമനുസരിച്ചും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം അനുസരിച്ചും നിയമത്തിന്റെയും രാഷ്ട്രത്തിന്റെയും ലക്ഷ്യം ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് എന്നിവയുടെ സംരക്ഷണമാണ്. ഇസ്്‌ലാമിക ദര്‍ശനമനുസരിച്ച് മതം, ജീവന്‍, സ്വത്ത്, വംശം, യുക്തി എന്നീ അഞ്ചെണ്ണത്തിന്റെ സംരക്ഷണമാണ് നിയമത്തിന്റെ ലക്ഷ്യങ്ങള്‍ (മഖാസിദു ശരീഅ)

 വിശദാംശങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രകൃതിനിയമ ചിന്താധാരയും (നാച്വറല്‍ ലോ സ്‌കൂള്‍) ഇസ്്‌ലാമിക നിയമ ദര്‍ശനവും തമ്മില്‍ ഏറെ സാമ്യങ്ങള്‍ ഉണ്ട്.
 പ്രകൃതി നിയമവാദത്തിനെതിരേ രംഗപ്രവേശനം ചെയ്ത നിയമദര്‍ശനമാണ് പൊസിറ്റീവിസ്റ്റ് നിയമദര്‍ശനം. പ്രകൃതി നിയമചിന്താധാര നിയമം എങ്ങനെയായിരിക്കണം എന്ന പരിപ്രേക്ഷ്യത്തില്‍ ഊന്നല്‍ നല്‍കിയപ്പോള്‍ പോസിറ്റീവിസ്റ്റ് ധാര 'നിയമം എന്താണ്' എന്ന പരിപ്രേക്ഷ്യത്തിനാണ് പ്രാധാന്യം നല്‍കിയത്. ഈ ചിന്താധാരയിലെ ഏറ്റവും പ്രശസ്തനായ പ്രയോക്താവായ ജോണ്‍ ഓസ്റ്റിന്‍, നിയമത്തെ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ്. '' നിയമം എന്നാല്‍ സര്‍വാധികാരിയുടെ ശാസനയാണ്. അതിന്റെ ലംഘനം ദണ്ഡനത്താല്‍ പരിഹരിക്കപ്പെടുന്നു.'' സര്‍വാധികാരിയുടെ ശാസനത്തിന്റെ മൂല്യാടിത്തറ, ഓസ്റ്റിയന്‍ ചിന്തയില്‍ അപ്രസക്തമാണ്. ശാസനയ്ക്ക് മേല്‍ അതിന് യാതൊരു നിയന്ത്രണവുമില്ല. അത് ധാര്‍മികമോ, അധാര്‍മികമോ ആകാം. രണ്ടായാലും അതിന്റെ സാധുതയെ അത് ബാധിക്കുകയില്ല. ഇതാണ് പോസിറ്റീവിസ്റ്റ് ചിന്താധാരയുടെ കാഴ്ചപ്പാട്.
രണ്ടാംലോക യുദ്ധത്തിനു ശേഷം നാസി ജര്‍മനിയുടെ നേതാക്കന്മാരെ 'ഹോളോ കോസ്റ്റ്' അടക്കമുള്ള യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്തു. ന്യൂറംബര്‍ഗ് വിചാരണകള്‍ എന്നാണ് ഇത് അറിയപ്പെട്ടത്.

പോസിറ്റീവിസ്റ്റ് നിയമം ചിന്താധാരയുടെ കെടുതികള്‍ ന്യൂറംബര്‍ഗ് വിചാരണകള്‍ പുറത്ത് കൊണ്ടുവന്നു. തങ്ങള്‍ നാസി ജര്‍മനിയില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പ്രതികള്‍ വാദിച്ചത്.  ആ നിയമങ്ങളുടെ ന്യായ-അന്യായങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ അശക്തരായിരുന്നുവെന്നും അവര്‍ വാദിച്ചു. ഇതാണ് പ്രശസ്തമായ ഹാര്‍ട്ട്- ഫുള്ളര്‍ സംവാദത്തിലേക്ക് നയിച്ചത്. പോസിറ്റീവിസ്റ്റ് ചിന്താധാരയെ പ്രതിനിധീകരിച്ച ഹാര്‍ട്ട്, നിയമം എന്നാല്‍ സ്റ്റേറ്റിന്റെ അഭീഷ്ടമാണ് (ംശഹഹ) എന്ന് വാദിച്ചു. അതിന്റെ നീതിഭദ്രത അപ്രസക്തമാണ് എന്നും ഹാര്‍ട്ട് വാദിച്ചു. ഇതിനെ ഖണ്ഡിച്ച ഫുള്ളര്‍ നിയമം, സര്‍വലൗകികനീതിക്ക് അനുസൃതമായിരിക്കണമെന്നും അതിനാല്‍ തന്നെ നാസി ജര്‍മനിയിലെ പൈശാചിക നിയമങ്ങള്‍ യഥാര്‍ഥത്തില്‍ നിയമമല്ല എന്നും അഭിപ്രായപ്പെട്ടു. ഈ വാദമാണ് ന്യൂറംബര്‍ഗ് വിചാരണ നടത്തിയ ഇന്റര്‍നാഷനല്‍ മിലിറ്ററി ട്രൈബ്യൂണല്‍ അംഗീകരിച്ചത്. ഇതിനു ശേഷം ഐക്യരാഷ്ട്രസഭ 1948 ല്‍ നടത്തിയ സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനം നാച്വറല്‍ ലോ സ്‌കൂളിന്റെ പ്രസക്തിക്ക് അടിവരയിട്ടു. നിയമത്തിന്റെ ഔപചാരികതകള്‍ക്ക് അപ്പുറം നീതിയുടെ ചൈതന്യത്തിനു പ്രാധാന്യം നല്‍കാന്‍ ജര്‍മന്‍ ചിന്തകനായ റുഡോള്‍ഫ് സ്റ്റംലര്‍ ഇതേ കാലത്ത് ഊന്നിപ്പറയുകയുണ്ടായി.

'ഡ്യൂ പ്രോസസ്' (Due prossess)എന്ന സങ്കല്‍പം പ്രകൃതി നിയമവാദത്തിന്റെ പ്രായോഗികഭാവമാണ്. വ്യക്തിയുടെ പ്രകൃതിദത്തവും ദൈവദായകവുമായ അവകാശങ്ങളെ ലംഘിക്കുന്ന രാഷ്ട്ര നിര്‍മിത നിയമങ്ങള്‍ക്ക് സാധുതയില്ല എന്നതാണ് ഡ്യൂ പ്രോസസ് ക്ലോസ്. ഈ മാനദണ്ഡം പ്രയോഗിക്കുന്നത് നിയമനിര്‍മാതാക്കളല്ല മറിച്ച് നീതിപീഠങ്ങളാണ്. 'ജുഡീഷ്യല്‍ റിവ്യൂ' എന്ന ആശയത്തിന്റെ അടിസ്ഥാനം ഡ്യൂ പ്രോസസ് എന്ന സിദ്ധാന്തമാണ്. 1215 ല്‍ ഒപ്പുവച്ച മാഗ്നകാര്‍ട്ടയില്‍നിന്നാണ് ഡ്യൂ പ്രോസസിന്റെ തുടക്കം. ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് എന്നീ അടിസ്ഥാന അവകാശങ്ങളെ രാഷ്ട്രത്തിന്റെ തത്വദീക്ഷയില്ലാത്ത ഇടപെടലില്‍നിന്ന് ഡ്യൂ പ്രോസസ് ക്ലോസ് സംരക്ഷിക്കുന്നു. മേനകാഗാന്ധി  യൂനിയന്‍ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധിക്കു ശേഷം ഇന്ത്യന്‍ ഭരണഘടനാ നിയമത്തിലും ഡ്യൂ പ്രോസസ് ക്ലോസ് അന്തര്‍ലീനമാണ്. പ്രകൃതി നിയമത്തിനു (നാച്വറല്‍ ലോ സ്‌കൂളിനു) നിയമശാസ്ത്രത്തിലും നീതി നിര്‍വഹണത്തിലും ഉള്ള പ്രസക്തിക്ക് ഈ വസ്തുതകള്‍ അടിവരയിടുന്നു. മനുഷ്യനിര്‍മിതമായ നിയമങ്ങള്‍ക്കു മേലെ, ദൈവദത്തവും പ്രകൃതിദത്തവുമായ നീതി സങ്കല്‍പത്തെ ഇത് പ്രതിഷ്ഠിക്കുന്നു. ഇസ്‌ലാമിക നിയമദര്‍ശനത്തിനു ഈ ചിന്താധാരയോട് ഏറെ അടുപ്പമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിക ശരീഅത്ത് ഒരു പ്രകൃതിനിയമം (നാച്വറല്‍ ലോ) ആണ്.

പ്രകൃതി നിയമ ചിന്താധാര, നിയമനിര്‍മാണത്തിലും നീതിനിര്‍വഹണത്തിലും സാര്‍വലൗകികമായ നീതി തത്വങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കുമ്പോള്‍ ഫ്രഡറിക് വോണ്‍ സാവിഗ്നിയെപോലുള്ള ചരിത്ര ചിന്താധാരയില്‍ (ഹിസ്‌റ്റോറിക്കല്‍ സ്‌കൂള്‍) ഉള്ളവര്‍, നിയമ നിര്‍മാണത്തില്‍ സമൂഹത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞു. സമൂഹത്തിന്റെ ആത്മാവില്‍നിന്നാണ് നിയമം ഉണ്ടാകുന്നത് എന്നാണ് സാവിഗ്നി അഭിപ്രായപ്പെട്ടത്. നിയമം, ഭാഷയെപോലെയാണ് എന്നാണ് സാവിഗ്നി വാദിച്ചത്. ഈ രണ്ടു ചിന്താധാരകളും നാച്ചുറല്‍ ലോ സ്‌കൂളും ഹിസ്‌റ്റോറിക്കല്‍ സ്‌കൂളും നിയമനിര്‍മാണത്തില്‍ രാഷ്ട്രത്തിനുള്ള അപ്രമാദിത്വം തള്ളിക്കളഞ്ഞു.

ഹാര്‍ട്ട്- ഫുള്ളര്‍ സംവാദത്തില്‍ വെളിപ്പെട്ടതുപോലെ, നിയമനിര്‍മാണത്തിനു രാഷ്ട്രത്തിനു അനിയന്ത്രിതമായ അധികാരം നല്‍കിയാല്‍ അത് വന്‍ദുരന്തത്തിനു കാരണമാകും. ഏക സിവില്‍കോഡിനു വേണ്ടി വാദിക്കുന്നവര്‍, മനുഷ്യ നിര്‍മിതവും രാഷ്ട്രാധിഷ്ടത്തില്‍ നിന്നുണ്ടാകുന്നതുമായ നിയമമാണ് ഉല്‍കൃഷ്ടം എന്നു വിശ്വസിക്കുന്നവരാണ്. അത് അടിസ്ഥാന രഹിതമാണ്. ദൈവദത്തമായ നിയമം അനശ്വരമാണ്; നിത്യ പ്രസക്തമാണ്. സമൂഹത്താല്‍ നിര്‍മിക്കപ്പെടുന്ന നിയമം, സമൂഹത്തിന്റെ ചരിത്രപരമായ പരിണാമത്തില്‍നിന്ന് ഉത്ഭവം കൊള്ളുന്നതാണ്. അതിനു സമൂഹത്തിന്റെ പൊതുജ്ഞാനത്തിന്റെ പിന്‍ബലമുണ്ട്. ശരീഅത്ത് ദൈവദത്തമാണ്. അതിനു സാമൂഹ്യപൊതുജ്ഞാനത്തിന്റെ പിന്‍ബലമുണ്ട്.

ഉമര്‍(റ) ഖലീഫയായിരുന്നപ്പോള്‍ സ്ത്രീകളുടെ മഹര്‍ (വിവാഹമൂല്യം) 400 ദിര്‍ഹമായി നിജപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. സ്ത്രീകള്‍, വലിയ മഹര്‍ ആവശ്യപ്പെട്ടത് കാരണം യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിഞ്ഞ അവസ്ഥ സംജാതമായപ്പോഴാണ് ഇത്തരം ഒരു ശ്രമം ഉണ്ടായത്. എന്നാല്‍ ഒരു സ്ത്രീ ഉമര്‍(റ)വിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തു. ഉമര്‍(റ) തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഒരു പ്രത്യേക കാലത്തെ അവസ്ഥക്കനുസരിച്ച് ശരീഅത്തില്‍ മാറ്റം വരുത്തുന്നത് അഭികാമ്യമല്ല എന്ന വസ്തുതക്ക് ഈ സംഭവം അടിവരയിടുന്നു. സ്ത്രീകള്‍ക്ക് അനിയന്ത്രിതമായ മഹര്‍ അനുവദിക്കുക വഴി സ്ത്രീയുടെ മഹത്വവും പദവിയും ഉയര്‍ത്തിപ്പിടിക്കുകയാണ് ശരീഅത്ത് ചെയ്തത്. ഏക സിവല്‍കോഡ് വാദികള്‍ ശരീഅത്തിന്റെ നിതാന്ത പ്രസക്തി മനസ്സിലാക്കട്ടെ.


(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago