മലയാള വാരം; കലക്ടറേറ്റില്‍ പുസ്തകമേള ആരംഭിച്ചു
കല്‍പ്പറ്റ: മലയാളം ശ്രേഷ്ഠ ഭാഷാവാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ പുസ്തകമേള തുടങ്ങി. ആസൂത്രണ ഭവനിലെ താഴെ നിലയിലാണ് നവംബര്‍ അഞ്ചുവരെ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെയാണ് മേള നടക്കുക. വിവിധ പ്രസാധകരുടെ ആയിരത്തിലധികം പുസ്തകങ്ങള്‍ മേളയില്‍ വിലക്കുറവില്‍ ലഭിക്കും. മേളയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ നാല്‍പ്പത് ശതമാനം വിലക്കുറവില്‍ ലഭിക്കും. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങായ ജനപഥം, കേരള കാളിങ്ങ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്ക് വാര്‍ഷിക വരിക്കാരാകാനും അവസരമുണ്ട്.
മലയാളഭാഷാ ശ്രേഷ്ഠഭാഷാവാരം പുസ്തകമേള സി.കെ ശശീന്ദ്രന് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിക്ക് പുസ്തകം നല്കി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.ബി.എസ്. തിരുമേനി, എ.ഡി.എം കെ.എം രാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, ജില്ലാ പഞ്ചായത്തംഗം ഇസ്മയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."