തെരുവനായ ശല്യം പരിഹരിക്കണം
വെള്ളമുണ്ട: വിദ്യാര്‍ഥികളടക്കം ദിനേന നൂറുകണക്കിന് പേര് സഞ്ചരിക്കുന്ന വെള്ളമുണ്ട സിറ്റിയില്‍ രൂക്ഷമായ തെരുവ്നായ ശല്യം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാവണമെന്നും അല്ലാത്ത പക്ഷം പൊതുജന പങ്കാളിത്തത്തോടെ പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് കമ്മിറ്റി ഇറങ്ങുമെന്നും സിറ്റി യൂനിറ്റ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
ടി നാസര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന് മൗലവി അധ്യക്ഷനായി. റിട്ടേണിങ് ഓഫിസര്‍മാരായ സി മമ്മു ഹാജി, നൗഷാദ് കോയ, ആലുവ അബ്ദുറഹ്മാന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പി.കെ അമീന്, പി.കെ അബ്ദുസലാം, പി മുഹമ്മദ് സംസാരിച്ചു. പുതിയ ഭാരവാഹികളായി ഉസ്മാന് മൗലവി (പ്രസി), പി മമ്മുട്ടി, പാറക്ക അബ്ദുല്ല (വൈ.പ്രസി), കെ.കെ ഇസ്മായില്‍ (ജന.സെക്ര), കെ ഉമ്മര്‍, അറക്ക് ഷെമീര്‍ (ജോ.സെക്ര) പി മോയി (ട്രഷ), എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."