റോഡ് വികസനത്തിന്ന് 23കോടി രൂപ; കേന്ദ്ര ഭരണാനുമതി ലഭിച്ചു
ആലത്തൂര്‍: റോഡ് വികസനത്തന് 23 കോടി രൂപ കേന്ദ്ര സര്‍ക്കാറിന്റെ ഭരണാനുമതി ലഭിച്ചതായി പി.കെ.ബിജു എം.പി അറിയിച്ചു. കുഴല്‍മന്ദം കൊടുവായൂര്‍ റോഡിന്റെ പുനര്‍നിര്‍മാണത്തിന് 10 കോടി രൂപയും തൃശൂര്‍ ജില്ലയിലെ പാറയം പാടം കുരിശ് സ്റ്റോപ്പ് മുതല്‍ ആറ്റുപുറം സെന്ററില്‍ സ്റ്റേറ്റ് ഹൈവേയില്‍ ചേരുന്ന റോഡിന് 13 കോടി രൂപയുമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അനുവദിച്ചത്. അനുമതി നല്കിയ കത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സ്പെഷല്‍ സെക്രട്ടറിക്ക് കൈമാറിയതായി പി.കെ.ബിജു എം.പി പത്രകുറിപ്പില്‍ അറിയിച്ചു.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാത വിഭാഗത്തിന്നാണ് നിര്‍മാണ ചുമതല. സാങ്കേതിക അനുമതിയും ടെന്റര്‍ നടപടിക്രമങ്ങളും ഈ വിഭാഗം പൂര്‍ത്തിയാക്കണം. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേതാണ് ഈ രണ്ട് റോഡുകളും. ദേശീയപാതാ നിര്‍മാണത്തിന്റെ നിലവാരം ഉറപ്പിക്കുന്നതിനായി ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന്ന് ഒരു കോടി രൂപയും വകയിരുത്തി. റോഡിന്റെ വീതി കൂട്ടല്‍, കാന നിര്‍മാണം, റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതാണ് പദ്ധതി. മൂന്ന് വര്‍ഷത്തെ പുനരുദ്ധാരണത്തിന്ന് ആവശ്യമായ തുകയും വകയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."