രാജവെമ്പാലയെ പിടികൂടി
കൊല്ലങ്കോട്: എലവഞ്ചേരി മലയോര മേഖലയോട് ചേര്‍ന്നുള്ള ജനവാസ പ്രദേശമായ കൊടുവാള്‍ പാറയില്‍ 20 അടി നീളമുള്ള രാജവെമ്പാലയെ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടു കൂടിയാണ് നാട്ടുകാര്‍ രാജവെമ്പാലയെ മരത്തില്‍ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരം നല്‍കിയതിനെ തുടര്‍ന്ന് കൊല്ലങ്കോട് റെയ്ഞ്ച് വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരായ അശോകന്‍, സതീഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. രാത്രിയായതോട് പിടിക്കാനുളള ശ്രമം കഠിനവും അപകടവുമായി മാറിയതോടെ ലൈറ്റുകള്‍ സ്ഥാപിച്ചു. പാലക്കാട് ആര്‍.ആര്‍.ടി മലമ്പുഴ സ്‌നേക്ക് പാര്‍ക്ക് സെന്ററിലെ ഉദ്യോഗസ്ഥര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും മരത്തിന്റെ ഉയരങ്ങളിലേക്ക് നീങ്ങിയ രാജവെമ്പാലയെ പിടിക്കാന്‍ പ്രയാസമായിരുന്നു. ചിറ്റൂര്‍ ഫയര്‍ സര്‍വ്വീസ് എത്തിയതോടെയാണ് ഏണി വെച്ച് മരത്തില്‍ കയറി പ്ലാസ്റ്റിക് കയറില്‍ കുരുക്കുണ്ടാക്കിയാണ് നീണ്ട നാലര മണിക്കൂര്‍ കഠിന പ്രയത്തം നടത്തിയാണ് രാത്രി പന്ത്രണ്ടു മണിയോട് രാജവെമ്പാലയെ പിടിച്ചത്.
20 അടി നീക്കം വരുന്നതായി വനംവകുപ്പ് പറയുന്നു. പാമ്പിനെ പിടികൂടുന്നത് കാണാനായി നാട്ടുകാര്‍ കടുത്താടെ എത്തിയതോടെ കൊല്ലങ്കോട് പൊലിസ് സ്ഥലത്തെത്തി നിയന്ത്രണത്തിലാക്കിയത്. പിടികൂടിയ പാമ്പിനെ മലമ്പുഴ സ്‌നേക്ക് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് കൊണ്ടുപോയി. എലവഞ്ചേരിയില്‍ കഴിഞ്ഞ രണ്ട് മാസം മുന്‍പ് പറശ്ശേരി ഭാഗത്തും മരത്തില്‍ കയറിക്കൂടിയ രാജവെമ്പാലയെ വനം വകുപ്പ് പിടി കുടിയിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."