പൊതു പ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെ വക്താക്കളാകണം: ഹൈദരലി തങ്ങള്‍
വടക്കാഞ്ചേരി: പൊതു പ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെ വക്താക്കളാകണമെന്നും, ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവുമായിരിക്കണം അവരുടെ ലക്ഷ്യമാകേണ്ടതെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ രംഗത്ത് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് വലിയ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ്.വേദനയനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാവുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു.യൂത്ത് ലീഗ് മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ ആറ്റൂര്‍ മുസ്തഫയുടെ കുടുംബത്തിന് ലീഗ് ജില്ലാ കമ്മറ്റി നല്കുന്ന ഭൂമിയുടെ കൈമാറ്റം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു തങ്ങള്‍. ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് അധ്യക്ഷനായി. എം.പി കുഞ്ഞികോയ തങ്ങള്‍, കെ.എ ഹാറൂണ്‍ റഷീദ്, സി.എ മുഹമ്മദ് റഷീദ്, എ.എസ്.എം അസ്ഹറലി തങ്ങള്‍, പി.എം അമീര്‍,വി.കെ മുഹമ്മദ്, എം.എ റഷീദ്, ഒ.എച്ച് റസാക്ക്, ടി.എസ് മുഹമ്മദ്, ഇ.എച്ച് യൂസഫ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."