HOME
DETAILS

വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് നിരീക്ഷണ സമിതി

  
backup
November 02 2016 | 20:11 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 

വാഹനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുളളവ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവറില്‍ നിന്ന് പിഴ ഈടാക്കും
തൃശൂര്‍: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയും ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ കണ്‍വീനറുമാണ്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി.കുഞ്ഞിരാമനാണ് സമിതിയുടെ സെക്രട്ടറി. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വനപാതകളിലും പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് കര്‍ശനമായി തടയാന്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ സമിതിയുടെ പ്രഥമ യോഗം തീരുമാനിച്ചു. എല്ലാ കേന്ദ്രങ്ങളിലും പ്രവേശന കവാടത്തില്‍ വാഹനങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കും. വാഹനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുളളവ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവറില്‍ നിന്ന് പിഴ ഈടാക്കും. പ്രവേശന കവാടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും അധികാരികളുടെ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടൂറിസം വകുപ്പിന് നിര്‍ദേശം നല്‍കി. അതിരപ്പിളളി, തമ്പൂര്‍മുഴി, പീച്ചി, വാഴാനി, സ്‌നേഹതീരം, വിലങ്ങന്‍കുന്ന്, പൂമല എന്നീ ഏഴ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലാണ് ഗ്രീന്‍ കാര്‍പറ്റ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, എന്‍.എസ്.എസ് യൂനിറ്റ് എന്നിവരുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും സുസ്ഥിരപരിപാലനമാണ് പദ്ധതിയുടെ ലക്ഷ്യം.
വനം, ഇറിഗേഷന്‍, ടൂറിസം എന്നീ വകുപ്പുകള്‍ സഹകരിച്ച് വൃത്തിയും ശുചിത്വവുമുളള അന്തരീക്ഷം ശാസ്ത്രീയ മാലിന്യസംസ്‌കരണ സംവിധാനം എന്നിവ ഒരുക്കും. പൊതുശുചിമുറികള്‍, അടിസ്ഥാന പാശ്ചാത്തല സൗകര്യം, നടപ്പാതകള്‍, ദിശാ സൂചികള്‍, ഉല്ലാസ സംവിധാനങ്ങള്‍ ഏര്‍പെടുത്തും. ശുദ്ധമായ കുടിവെളളവും ഭക്ഷണവും ലഭ്യമാക്കും. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പരിശീലനം ലഭിച്ച രക്ഷാ പ്രവര്‍ത്തകരെ നിയോഗിക്കാം. സന്ദര്‍ശകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിന് അഭിപ്രായം നിക്ഷേപിക്കാനുളള പെട്ടി സ്ഥാപിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഉപയോഗിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സമിതിയില്‍ അംഗങ്ങളാണ്. എ.ഡി.എം, ജില്ലാ പൊലിസ് മേധാവി, ഡി.എം.ഒ(ഹെല്‍ത്ത്), ഫിനാന്‍സ് ഓഫിസര്‍ (കലക്ടറേറ്റ്), ഡി.എഫ്.ഒ (തൃശൂര്‍), ബില്‍ഡിംഗ്‌സ്, റോഡ്‌സ്, മേജര്‍ ഇറിഗേഷന്‍ ഡിവിഷന്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, ശുചിത്വ മിഷന്‍ ജില്ലാ ഓഫിസര്‍, കുടുംബശ്രീ, എന്‍.എസ്.എസ്.ടെക്‌നിക്കല്‍ സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവരും സമിതിയില്‍ ഉള്‍പ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago