ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് ഫലപ്രദമായി
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ സെന്‍സിറ്റീവായ 91 ബൂത്തുകളും 21 വള്‍നറബിള്‍ ബൂത്തുകളും ഉള്‍പ്പടെ 112 ബൂത്തുകളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ അക്ഷയ മുഖേന ഏര്‍പ്പെടുത്തിയ വെബ്കാസ്റ്റിംഗ് സമ്പൂര്‍ണ വിജയമായി. അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ജില്ലാ ഐടി സെല്‍(റവന്യു), ബിഎസ്എന്‍എല്‍, കെഎസ്ഇബി എന്നിവയുടെ മികവുറ്റ ഏകോപനം വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണം തടസമില്ലാതെ നടത്താന്‍ വഴിയൊരുക്കി.
പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ കലക്ട്രേറ്റില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം മുഖേന ജില്ലാ കലക്ടര്‍ നിരീക്ഷിക്കുകയും തല്‍സമയം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കള്ള വോട്ട് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുതാര്യവും സുഗമവും ആക്കുന്നതിന് വെബ് കാസ്റ്റിംഗ് സഹായകരമായി. ഇലക്ഷന്‍ കലക്ടര്‍ ഐ. അബ്ദുള്‍സലാം, എന്‍.ഐ.സി ഓഫീസര്‍മാരായ ജിജി ജോര്‍ജ്, ആലീസ് ആന്‍ഡ്രൂസ് കോട്ടിരി, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്, ബി.എസ്.എന്‍.എല്‍ എജിഎം ഷൈനി സെബാസ്റ്റ്യന്‍, ജില്ലാ ഐ.ടി സെല്‍ കോ-ഓര്‍ഡനേറ്റര്‍ ഷിബു തോമസ് എന്നിവര്‍ കലക്ട്രേറ്റില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."