പോസ്റ്റുമാനില്ല; പിലിക്കോട്ട് തപാല്‍ വിതരണം പ്രതിസന്ധിയില്‍
പിലിക്കോട്: പോസ്റ്റുമാനില്ലാത്തതിനെ തുടര്‍ന്ന് പിലിക്കോട്ട് പോസ്റ്റ് ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. പലപ്രദേശങ്ങളിലും തപാലുകള്‍ എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. മൂന്നു മാസം മുമ്പാണ് ഇവിടെയുള്ള ഒരു പോസ്റ്റുമാന്‍ വിരമിച്ചത്. മട്ടലായി, വറക്കോട്ട് വയല്‍, കാടുവക്കാട്, എരവില്‍, കാലിക്കടവ്, ആണൂര്‍, ചന്തേര, എന്നിവിടങ്ങളിലെല്ലാം കത്തുകളും മറ്റും എത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
ഇതിനുശേഷം താല്‍ക്കാലികമായി ഒരാളെ നിയമിച്ചു. കൃത്യമായി വേതനം ലഭിക്കുന്നില്ലെന്നു പറഞ്ഞു ഇയാള്‍ ജോലി മതിയാക്കി. ഇതിനുശേഷം രണ്ടുപേര്‍ കൂടി എത്തിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവരും ജോലി നിര്‍ത്തി. ഇപ്പോള്‍ എന്തെങ്കിലും തപാലുണ്ടോ എന്നന്വേഷിച്ചു ജനങ്ങള്‍ പോസ്റ്റ് ഓഫിസില്‍ എത്തണമെന്നതാണു സ്ഥിതി. പി.എസ്.സി നിയമനഉത്തരവുകളും മറ്റും കാത്തിരിക്കുന്നവര്‍ ആശങ്കയിലാണ്. പ്രശ്‌നത്തിനു അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."