യൂത്ത് ലീഗ് ഗ്രീന്‍ കോറിഡോര്‍ സമാപിച്ചു
ചീമേനി: യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം കയ്യൂര്‍ ചീമേനി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്പ്രകാനം സി.എച്ച് ഗ്രീന്‍ കോറിഡോര്‍ സംഗമവും പഠന ക്യാംപും സംഘടിപ്പിച്ചു. രാജ്യത്ത് ഏകസിവില്‍കോഡ് കൊണ്ടു വരാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തെ ശക്തമായി എതിര്‍ക്കുമെന്നും ശരീഅത്ത് നിയമം ഭരണഘടനാപ്രകാരം അനുവദിക്കപ്പെട്ടതാണെന്നും ക്യാംപ് ഓര്‍മിപ്പിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എ.ജി മഹറൂഫ് പോത്താങ്കണ്ടം അധ്യക്ഷനായി. ജംശീര്‍ ഫൈസി ആലക്കാട്, സാദിഖ് തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.സി ശിഹാബ് മാസ്റ്റര്‍ സെക്രട്ടറി സഈദ് വലിയപറമ്പ, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എന്‍.എം.ശാഹുല്‍ ഹമീദ്, അസിനാര്‍ മൗലവി, റഫീഖ് മാസ്റ്റര്‍, സാകിബ് അത്തുട്ടി, കെ.പി സൈനുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."