പെട്ടിക്കടയോടൊപ്പം നീക്കപ്പെട്ടത് അവിഭക്ത ജില്ലയെ ഓര്‍മിപ്പിച്ച സാന്നിധ്യം
കാഞ്ഞങ്ങാട്: പാത നവീകരണത്തിന്റെ ഭാഗമായി നഗരത്തിലെ പെട്ടിക്കട പൊളിച്ചുമാറ്റിയപ്പോള്‍ ഇല്ലാതാകുന്നത് അവിഭക്ത കണ്ണൂര്‍ ജില്ലയെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്ന സാന്നിധ്യം കൂടിയാണ്.
പള്ളിക്കര തൊടിയിലെ പി മുഹമ്മദ് കുഞ്ഞി കഴിഞ്ഞ മൂന്നരപതിറ്റാണ്ടോളമായി നടത്തി വന്നിരുന്ന പഴവര്‍ഗ വില്പന കേന്ദ്രമാണു കഴിഞ്ഞ ദിവസം നഗരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. കാസര്‍കോട് ചന്ദ്രഗിരിക്കവല മുതല്‍ കാഞ്ഞങ്ങാട് സൗത്ത് കവല വരെ കെ.എസ്.ടി.പി അധികൃതര്‍ നടത്തുന്ന പാത നവീകരണത്തിന്റെ ഭാഗമായാണ് അധികൃതര്‍ ഇതു പൊളിച്ചു നീക്കിയത്.
1984ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കലക്ടറായിരുന്നു കോട്ടക്കച്ചേരി ട്രാഫിക് കവലയില്‍ മുഹമ്മദ് കുഞ്ഞിക്ക് ഈ പെട്ടിക്കട അനുവദിച്ചത്.
അന്നത്തെ കലക്ടറായിരുന്നു ഇതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചതെന്നും മുഹമ്മദ് കുഞ്ഞി ഓര്‍ക്കുന്നു. നീലേശ്വരം സ്വദേശിയായ മഹേന്ദ്ര പ്രഭാത് എന്നയാളാണ് പെട്ടിക്കട നിര്‍മിച്ചു മുഹമ്മദ് കുഞ്ഞിക്കു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."