എളയാവൂര് സി.എച്ച് സെന്റര്‍ ആശുപത്രി കെട്ടിടം ഉദ്ഘാടനം 5ന്
കണ്ണൂര്‍: എളയാവൂര് സി.എച്ച് സെന്റര്‍ ആധുനിക രീതിയില്‍ പുതുക്കിപ്പണിത ആശുപത്രി കെട്ടിടത്തിന്റെ സമര്‍പ്പണം അഞ്ചിനു വൈകുന്നേരം നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഓപ്പറേഷന് തിയേറ്റര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഫാര്‍മസി മേയര്‍ ഇ.പി ലതയും തുറന്നുകൊടുക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി നിര്‍വഹിക്കും.
കെ.എം ഷാജി എം.എല്‍.എ അവാര്‍ഡ് ദാനം നടത്തും. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ് മെഡിക്കല്‍ ലാബിന്റെയും സി.എച്ച് സെന്റര്‍ യു.എ.ഇ ചാപ്റ്റര്‍ ചെയര്മാന് പനക്കാട്ട് അബ്ദുല്‍ഖാദര്‍ ജനറല്‍ വാര്‍ഡിന്റെയും കണ്ണൂര്‍ മെഡിക്കല്‍ കോളജ് ചെയര്മാന് എം അബ്ദുല്‍ ജബ്ബാര്‍ ഹാജി ഒബ്സര്‍വേഷന്‍ റൂമിന്റയും ടി.പി ഹമീദ് ഹാജി കണ്‍സല്‍ട്ടിങ് റൂമിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.
മുന്‍മന്ത്രി കെ സുധാകരന്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി പങ്കെടുക്കും. അപകടത്തില്േെട്ടാ അല്ലാതെയോ മരിക്കുന്നവരുടെ മൃതദേഹം കുളിപ്പിക്കുന്നതിന് ആവശ്യമായ ശുചിമുറിയും സജ്ജമാക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് പി.വി സൈനുദ്ദീന്‍, സി.എച്ച് സെന്റര്‍ ചെയര്മാന് സി.എച്ച് മുഹമ്മദ് അഷ്റഫ്, ജനറല്‍സെക്രട്ടറി കെ.എം ഷംസുദ്ദീന്, പി.കെ പ്രേമരാജന്‍, എന്‍.കെ മഹമൂദ്, സമീര്‍ മൂപ്പന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."