HOME
DETAILS
MAL
വി.സിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം: ഡി.വൈ.എഫ്.ഐ
backup
November 02 2016 | 20:11 PM
കണ്ണൂര്‍: തട്ടിപ്പിലൂടെ പി.എച്ച്.ഡി കരസ്ഥമാക്കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ സര്‍വകലാശാലാ വി.സി ഖാദര്‍ മാങ്ങാടിനെ പുറത്താക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്ന് ഡി.വൈ.എഫ്.ഐ. 31 അപേക്ഷകള്‍ ഉണ്ടായിട്ടും അര്‍ഹതയുള്ളവരെ തടഞ്ഞ് ഖാദര്‍ മാങ്ങാടിനെ വി.സിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് അക്കാദമിക് സമൂഹത്തില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പുറത്താക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ തയാറാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."