HOME
DETAILS
MAL
നൈപുണ്യ വികസനത്തിന് ഊന്നല്‍ വേണം: ഡോ. രവി രാമന്
backup
November 02 2016 | 20:11 PM
കണ്ണൂര്‍: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രായോഗിക സമീപനത്തിന്റെ അഭാവം പ്രകടമാണെന്നും നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ നടപ്പിലാക്കി ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണെന്ന് വേണ്ടതെന്നും സാമ്പത്തികകാര്യ വിദഗ്ധനും കേരളാ പ്ലാനിങ് ബോര്‍ഡ് അംഗവുമായ ഡോ. കെ രവി രാമന്. കൃഷ്ണാ ജ്വല്‍സ് ശിവോഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നവേഷനി(സിരി)ല്‍ കേരള വികസനത്തിന്റെ രാഷ്ട്രീയ സമ്പത്ശാസ്ത്രം എന്ന വിഷയത്തില്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിരി ഡയറക്ടര്‍ ഡോ. വി.പി രാഘവന് അധ്യക്ഷനായി. ആകാശവാണി പ്രോഗ്രാം മേധാവി കെ ബാലചന്ദ്രന്, കൃഷ്ണ ജ്വല്‍സ് പാര്‍ട്ണര്‍ എം പ്രമോദ് കുമാര്‍, സനിതാ രവീന്ദ്രനാഥ്, ഡോ. പി നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."