റേഷന്‍ ഇല്ലാതാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം
കാഞ്ഞങ്ങാട്: അരനൂറ്റാണ്ടിലേറെയായി കേരളത്തിനു ലഭിച്ചു കൊണ്ടിരുന്ന റേഷന്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പേരില്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റേഷന്‍ സൗജന്യങ്ങള്‍ തുടര്‍ന്നാല്‍ കേന്ദ്ര വിഹിതം നല്‍കില്ലെന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണ്. ഐക്യരാഷ്ട്രസഭ അനുശാസിക്കുന്ന ഏഴു കിലോ ധാന്യം അഞ്ചു കിലോയായി വെട്ടിച്ചുരുക്കുന്ന, മൂന്നു വര്‍ഷം കൂടുമ്പോള്‍ വിലപുതുക്കാന് ഏകപക്ഷീയമായി സര്‍ക്കാരിന് അധികാരം നല്കുന്ന ഈ നിയമം ലക്ഷ്യമിടുന്നത് ഭക്ഷ്യസുരക്ഷയ്ക്കായുള്ള സബ്സിഡി വെട്ടിച്ചുരുക്കുന്നതിനാണ്. കേരളത്തിന്റെ അര്‍ഹമായ റേഷന്‍ സംരക്ഷിക്കാനാവശ്യമായ ശക്തമായ പോരാട്ടം സംഘടിപ്പിക്കേണ്ടതും പ്രമേയത്തില്‍ വ്യക്തമാക്കി. സമ്മേളനത്തിനു പി കരുണാകരന് എം. പി പതാക ഉയര്‍ത്തി. മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാല്‍ സമ്മേളനത്തില്‍ പ്രതിനിധിയായി എത്തിയിരുന്നു. വൈകുന്നേരം അഞ്ചിനു സാംസ്കാരിക സായാഹ്നം എം മുകുന്ദന് ഉദ്ഘാടനം ചെയ്തു. ദേവയാനി അവാര്‍ഡ് പി.കെ മേദിനിക്കു സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി കൈമാറി. ഇന്നു വൈകിട്ടു കലാസന്ധ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."