വായനയും എഴുത്തും കാര്‍ണിവലാകുന്ന കാലം: ശാരദക്കുട്ടി
തലശ്ശേരി: വായനയും എഴുത്തും കാര്‍ണിവലാകുന്ന കാലഘട്ടമാണിതെന്നും കാര്‍ണിവല്‍ കഴിയുമ്പോള്‍ എല്ലാം അഴിച്ചുകെട്ടി പോകുന്ന അവസ്ഥയാണെന്നും എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടി. ബ്രണ്ണന്‍ കോളജില്‍ മലയാള വിഭാഗം ആന്‍ഡ് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തെന്നിന്ത്യന്‍ കഥ സാംസ്‌കാരിക വായനകള്‍ ത്രിദിന ദേശീയ സെമി നാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇത്തരം കാര്‍ണിവലിന്റെ ഭാഗമാകാതിരിക്കാന്‍ വായനക്കാരന്‍ ജാഗ്രത പാലിക്കണം. നിരൂപകനെ ചിലര്‍ പട്ടിയോട് ഉപമിച്ചതു ശരിയായ പ്രവണതയല്ല. നിരൂപകന്‍ ഒരിക്കലും പട്ടിയല്ല.
ജനാധിപത്യ ബോധമില്ലായ്മയില്‍ നിന്നാണ് ഇത്തരം വാക്കുകള്‍ അടര്‍ന്നു വീഴുന്നത്. അജ്ഞതയും ജീര്‍ണതയും ആധിപത്യം സ്ഥാപിച്ച സമൂഹത്തില്‍ അതിനെതിരേയുള്ള മോചനമുണ്ടാകണം. അതു കഥാസാഹിത്യത്തിനു മാത്രമേ കഴിയൂവെന്നും ഡോ. ശാരദകുട്ടി ചൂണ്ടിക്കാട്ടി.
ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ വത്സലന്‍ അധ്യക്ഷനായി. കഥാകൃത്ത് എന്‍ പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം ചന്ദ്രഭാനു, രഞ്ജിത് മാര്‍ക്കോസ്, പി.വി ശരത്ത്, ഡോ. എന്‍ ലിജി, ഡോ.അജിത ചേമ്പന്‍ സംസാരിച്ചു.
സെമിനാര്‍ നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."