HOME
DETAILS
MAL
ഇന്ദിരാജ്യോതി പ്രയാണം നടത്തി
backup
November 02 2016 | 21:11 PM
കണ്ണൂര്‍: കോണ്‍ഗ്രസ് കണ്ണപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കണ്ണപുരം പഞ്ചായത്തിലുടനീളം ഇന്ദിരാജ്യോതി പ്രയാണം നടത്തി. മണ്ഡലം പ്രസിഡന്റ് രാജേഷ് പലങ്ങാട്ട് നയിച്ച ജ്യോതി പ്രയാണം കീഴറയില്‍ ഡി.സി.സി ജനറല്‍സെക്രട്ടറി സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. കക്കോപ്രവന്‍ മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍സെക്രട്ടറി രഘുരാമന്‍ കീഴറ, കാപ്പാടന്‍ ശശിധരന്‍, എം നാരായണന്‍, കെ മാധവന്‍, കെ.വി ലക്ഷ്മണന്‍, പി.ഒ മുരളീധരന്‍, സി അമ്പ്രോസ്, ദേവന്‍ കപ്പച്ചേരി, വി.വി രവീന്ദ്രന്‍, കെ വിജയന്‍, എ ജനാര്‍ദനന്‍ സംസാരിച്ചു. സമാപനം ഡി.സി.സി ട്രഷറര്‍ കെ.വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.പി വേലായുധന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."