HOME
DETAILS
MAL
വളവു നിവര്‍ത്തിയിട്ടും റോഡ് നിവര്‍ന്നില്ല
backup
November 02 2016 | 21:11 PM
കല്ല്യാശ്ശേരി: കല്ല്യാശ്ശേരി ദേശീയപാതയില്‍ അപകടം പതിവായ റോഡ് വളവു നിവര്‍ത്തിയെങ്കിലും റോഡ് കുഴിഞ്ഞത് അപകടഭീഷണിയുയര്‍ത്തുന്നു. കല്ല്യാശ്ശേരി പോളിടെക്നിക് മുതല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി വരെയുള്ള ഇരുവശങ്ങളിലെയും റോഡിന്റെ നടുഭാഗം നിര്‍മാണത്തിലെ അപാകത കാരണം താഴ്ന്ന് നീളത്തില്‍ കുഴിഞ്ഞ നിലയിലാണ്. വളവു തിരിഞ്ഞു വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കുഴി കണ്ടു വെട്ടിക്കുന്നത് അപകട സാധ്യത വര്‍ധിക്കാന്‍ ഇടയാക്കുന്നു. ഇരുചക്രവാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതായും പരാതിയുണ്ട്. ടാങ്കര്‍ ലോറികളടക്കം അപകടത്തില്‍പ്പെട്ട വളവുള്ള റോഡ് നിവര്‍ത്തി വീതികൂട്ടി ആറുമാസം മുന്‍പാണ് നിര്‍മിച്ചത്. പോളിടെക്നിക് മുതല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി വരെയുള്ള 170 മീറ്റര്‍ റോഡ് രണ്ട് വളവുകള്‍ ഒഴിവാക്കി 14 മീറ്റര്‍ വീതിയിലാണ് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."