ദേശീയ ബധിര ചെസ് ചാമ്പ്യന്‍ഷിപ്പ് തിരൂരില്‍
മലപ്പുറം: ആള് ഇന്ത്യാ ഫെഡറേഷന് ഓഫ് ദി ഡഫിന്റെ ആഭിമുഖ്യത്തില്‍ 19-ാമതു ദേശീയ ബധിര ചെസ് ചാമ്പ്യന്‍ഷിപ്പ് 2017 ജനുവരി 22 മുതല്‍ 25 വരെ തിരൂരില്‍ നടക്കും. കേരള ബധിര സ്പോര്‍ട്സ് കൗണ്‍സില്‍, മലപ്പുറം ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത ആതിഥേയത്വത്തിലാണു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
സംഘാടക സമിതി രൂപീകരണ യോഗം തിരൂര്‍ ഖ്വവൈഷ് റസ്റ്ററന്റ് ഹാളില്‍ ചേര്‍ന്നു. യോഗം തിരൂര്‍ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആള് ഇന്ത്യാ ഫെഡറേഷന് ഓഫ് ദി ഡഫ് ജനറല്‍ സെക്രട്ടറി വാള്‍ട്ടര്‍ ഫെര്‍ണ്ടസ് അധ്യക്ഷനായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ ഹഫിസത്ത് അധ്യക്ഷനായി.
കേരള ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഷാനവാസ് ഷാനിക്കേത്ത്, ജനറല്‍ സെക്രട്ടറി വി.എസ് ഉണ്ണികൃഷ്ണന്, നാസര്‍ പാലക്കല്‍, എ.മുജീബ് റഹ്മാന്, എന്‍.വിജയകുമാര്‍, ഇ.കെ നൗഷാദ് സംസാരിച്ചു.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ദേശീയ അന്തര്‍ദേശീയ താരങ്ങളടക്കം 300 പേര് പങ്കെടുക്കുന്ന ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, മന്ത്രി കെ.ടി ജലീല്‍, മന്ത്രി കെ.കെ ഷൈലജ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.മമ്മൂട്ടി എംഎല്‍എ, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ രക്ഷാധികാരികളായും ആള് ഇന്ത്യാ ഫെഡറേഷന് ഓഫ് ദി ഡഫ് ജനറല്‍ സെക്രട്ടറി വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ് ചെയര്‍മാനായും കേരളാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറായും ആള് ഇന്ത്യാ ഫെഡറേഷന് ഓഫ് ദി ഡഫ് എക്സി മെമ്പര്‍ ഇ.കെ നൗഷാദ് സംഘാടക സമിതി സെക്രട്ടറിയായും എ.മുജീബ് റഹ്മാന് ട്രഷറര്‍ ആയും 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ലോക ബധിര ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 2018 ല്‍ കേരളം ആതിഥേയത്വം വഹിക്കുമെന്ന് വാള്‍ട്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."