പുത്തനത്താണി ബസ് സ്റ്റാന്‍ഡ് പ്രവേശനം: നടപടി തുടങ്ങി
പുത്തനത്താണി: പുത്തനത്താണി ബസ് സ്റ്റാന്‍ഡ് പ്രവേശനവുമായി ബന്ധപ്പെട്ട് ടൗണില്‍ അനധികൃത പാര്‍ക്കിങ്, പാരലല്‍ സര്‍വിസുകള്‍ എന്നിവയ്‌ക്കെതിരേ ഇന്നു മുതല്‍ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്, പൊലിസ്, വ്യാപാരികള്‍, ബസ് ഓണേഴ്‌സ്, മോട്ടോര്‍ തൊഴിലാളി യൂനിയന്‍, ആതവനാട് പഞ്ചായത്തധികൃതര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു.
ഇതോടൊപ്പം ടൗണിലെ അനധികൃത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേയും റോഡില്‍ വാഹനങ്ങളിലും മറ്റുമായി നടത്തുന്ന കച്ചവടങ്ങളിലും അധികൃതരുടെ പിടിവീഴും. ബസുകളുടെ സമയക്കുറവ് പരിഹരിക്കുന്നതിനും യാത്രക്കാരുടെ ലഭ്യത പരിഹരിച്ച് ബസ് സ്റ്റാന്‍ഡ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തുറക്കുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. മുഹമ്മദ് ഇസ്മാഈല്‍ അധ്യക്ഷനായി. കല്‍പകഞ്ചേരി പൊലിസ് അഡീ. സബ് ഇന്‍സ്‌പെക്ടര്‍, എ.എസ്.ഐ, മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, മെമ്പര്‍ കെ.പി മറിയാമു, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പരിത്തികുന്നന്‍ മൂസ, ഓപ്പറ്റേഴ്‌സ് വിഭാഗം, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."