പൊലിസ് മര്‍ദിച്ചെന്ന് പരാതി: യുവാവ് ചികിത്സ തേടി ആശുപത്രിയില്‍
എടപ്പാള്‍: ഭാര്യയുടെ മുന്നില്‍ വെച്ചു പൊലിസ് മര്‍ദിച്ചെന്നാരോപിച്ചു യുവാവ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്കി. എടപ്പാള്‍ ചേകന്നൂര്‍ കാവുങ്ങല്‍ കബീറിന്റെ മകന് ലത്തീഫാ(27)ണു പരാതി നല്‍കിയത്. ഇയാളെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊളത്തൂര്‍ സ്റ്റേഷനില്‍ വെച്ചാണു മര്‍ദ്ദിച്ചതെന്നു ലത്തീഫ് പരാതിയില്‍ പറയുന്നത്. പാങ്ങ് സ്വദേശിനിയുമായി ഒന്നരവര്‍ഷം മുന്‍പ് ലത്തീഫിന്റെ നിക്കാഹ് കഴിഞ്ഞിരുന്നു. എന്നാല്‍ വധുവിനെ വീട്ടിലേക്കു കൊണ്ടു വരുന്നതിനു മുന്‍പു തന്നെ ഈ വിവാഹം വേണ്ടെണ്ടന്നു വെച്ചു. ഇതേത്തുടര്‍ന്നു പൊലിസിന്റെയും നോട്ടറിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും 1,30000 രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു.
കരാര്‍ പ്രകാരം ആദ്യ ഗഡുവായി 70000 രൂപ അപ്പോള്‍ തന്നെ നല്‍കുകയും ബാക്കി തുക പതിനായിരം രൂപ വീതം എല്ലാമാസവും ഒന്നാം തീയതി സ്റ്റേഷനില്‍ എത്തിക്കാനും തീരുമാനമായി. ഇന്നലെ ഈ തുക നല്‍കാനായി എത്തിയപ്പോഴാണു പൊലിസ് മര്‍ദ്ദിച്ചതത്രേ. വൈകുന്നേരം അഞ്ചിനു മുന്‍പു നല്‍കേണ്ട തുക ഒരു മണിക്കൂര്‍ വൈകി ആറായെന്നും ആരോപിച്ചാണു മര്‍ദ്ദിച്ചതെന്നാണ് ലത്തീഫ് പറയുന്നു.
ഉച്ചയ്ക്കു മൂന്നരയോടെ സ്റ്റേഷനില്‍ നിന്നും ലത്തീഫിന്റെ വീട്ടിലേക്കു വിളിച്ചിരുന്നതായും ജോലി സ്ഥലത്തായതിനാല്‍ പണം കുറച്ചു സമയത്തിനുള്ളില്‍ എത്തിക്കുമെന്നും ലത്തീഫിന്റെ പിതാവ് അറിയിച്ചിരുന്നു.
എന്നാല്‍ പൊലിസ് വൈകിയെന്നാരോപിച്ചു ഭാര്യയുടെയും പരാതിക്കാരിയുടെ മാതാവിന്റെയും പോലുസുകാരുടേയും മുന്നിലില്‍ വെച്ചു മര്‍ദിക്കുകയായിരുന്നുവെന്നു ലത്തീഫ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."