കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു
പള്ളിക്കല്‍: പെരുവള്ളൂരില് അപകടത്തില്‍ പെട്ട വാഹനം കസ്റ്റഡിയിലെടുക്കാനെത്തിയ പൊലിസിനെ തടഞ്ഞ കണ്ടാലറിയാവുന്നവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. കേസെടുത്തത് എത്ര പേര്ക്കെതിരെയാണെന്ന് പൊലിസ് വ്യക്തമാക്കിയില്ല. പൊലിസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്ന പേരിലാണ് നാട്ടുകാര്‍ക്കെതിരേ തേഞ്ഞിപ്പലം പൊലിസ് കേസെടുത്തത്. പെരുവള്ളൂരിലെ വടക്കയിന് മാട്ടില്‍ മദ്യപിച്ച് കാറോടിച്ചെത്തിയയാള് റോഡരികിലെ പറമ്പിലേക്ക് ഇടിച്ചു കയറ്റി അപകടം വരുത്തിയിരുന്നു. ഇയാള്‍ ഇവിടെ നിന്നും തന്ത്ര പൂര്‍വം രക്ഷപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മണിക്കൂറുകള്‍ക്കകം എത്തിയ തേഞ്ഞിപ്പലം എസ്.ഐയും സംഘവും കാര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടയുകയും പൊലിസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് പൊലിസ് പറഞ്ഞു. നാട്ടുകാരുടെ പേരില്‍ കള്ളക്കേസുണ്ടാക്കി മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലിസ് നടത്തിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."