ചീക്കോട് കുടിവെള്ള പദ്ധതി: കൊണ്ടോട്ടി നഗരസഭയെ ഉള്‍പ്പെടുത്തി
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയെ ഉള്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചതായി ടി.വി ഇബ്രാഹീം എം.എല്‍.എ പറഞ്ഞു. പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയെ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി.നാടിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മന്ത്രിയെ കണ്ടിരുന്നു. നഗരസഭ പ്രദേശത്ത് ജലനിധിയെ ഒഴിവാക്കി വാട്ടര്‍ അഥോറിറ്റിയെ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി നാടിക്കുട്ടി ഇഅറയിച്ചു.
ചീക്കോട് പദ്ധതി നടപ്പിലാക്കാന്‍ ജലനിധിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ജലനിധിക്കു ചട്ടപ്രകാരം ഗ്രാമ പ്രദേശങ്ങളിലേക്കു മാത്രമെ തുക അനുവദിക്കാനുളള അനുമതിയുള്ളു. ആയതിനാല്‍ നഗരസഭമാത്രം ഒഴിവായി. നേരത്തെ കൊണ്ടോട്ടിയും നെടിയിരുപ്പും പഞ്ചായത്തുകളായിരന്നതിനാല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരു പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്തു നഗരസഭയാക്കിയത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത നഗരസഭയിയിലാണ് പ്രധാന ടാങ്കുകളും മറ്റു പഞ്ചായത്തുകളിലേക്കു വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളും സ്ഥാപിച്ചിരുന്നത്. എന്നാല്‍ നഗരസഭയായതിന്റെ പേരില്‍ ജലനിധിക്ക് കൊണ്ടോട്ടിയെ പദ്ധതിയില്‍ ഉള്‍പെടുത്താനാകില്ലെന്ന സാങ്കേതിക തടസമുണ്ടായതോടെ നഗരസഭ പുറത്താവുകയും ചെയ്തു. ഇത് കുടിവെളളപ്രശ്‌നം രൂക്ഷമായ പ്രദേശങ്ങള്‍ക്കു തിരിച്ചടിയായി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജല മന്ത്രി മാത്യൂ ടി. തോമസിന്റെ അധ്യക്ഷതയില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ, അഡി:ചീഫ് സെക്രട്ടറി വി.ജെ കുര്യന്‍, ജലനിധി ചീഫ് ഡയറക്ടര്‍ സിങ്കു വിസ്വാള്‍, വാട്ടര്‍ അതോറിറ്റി എം.ഡി അജിത്ത് പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് മുന്‍സിപ്പാലിറ്റിയില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍തുന്നതിന് അനുമതിയായത്. നേരത്തെ എം.എല്‍.എ 50 കോടി രൂപ ആവശ്യപ്പെട്ടിരുന്ന പദ്ധതിക്കായി മന്ത്രി മുഴുവന്‍ തുകയും കിഫ്ബിയില്‍ നിന്ന് അനുവദിക്കാം എന്ന് അറിയിച്ചു. പ്രദേശം ഒരു മാസം കൊണ്ട് സര്‍വേ നടപടി പൂര്‍ത്തിയാക്കി പ്രവര്‍ത്തി ആരംഭിക്കും. 45,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ചീക്കോട്. നിലവില്‍ 600 കണക്ഷന്‍ നല്‍കുകയും ബാക്കി ഉടനെ നല്‍കാന്‍ സാധിക്കും. ഇതോടെ കുടിവെള്ള പ്രശ്‌നം നേരിടുന്ന നെടിയിരിപ്പ്, കൊണ്ടോട്ടി പ്രദേള്‍ക്കാര്‍ക്ക് ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."