HOME
DETAILS
MAL
കലക്ടറുടെ ഉത്തരവ്: മന്ത്രി സുനില്‍കുമാറിനെ യു.ഡി.എഫ് അഭിനന്ദിച്ചു
backup
November 02 2016 | 21:11 PM
എടപ്പാള്‍: മാണിയൂര്‍ കായല്‍ നികത്തിയ മണ്ണു സ്ഥാപനത്തിന്റെ ചെലവില്‍ നീക്കം ചെയ്യാന്‍ കലക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചതില്‍ കാലടി പഞ്ചായത്ത് യു.ഡി.എഫ് യോഗം മന്ത്രി സുനില്‍കുമാറിനെ അഭിനന്ദിച്ചു. എന്നാല്‍ സ്ഥലം സന്ദര്‍ശിക്കാനോ സമരത്തോട് ആനുഭാവപൂര്ണമായ നിലപാടു സ്വീകരിക്കാനോ തയ്യാറാകാത്ത മന്ത്രി കെ.ടി.ജലീല്‍ സ്വയം അപഹാസ്യനായതായി യു.ഡി.എഫ് യോഗം വിലയിരുത്തി. കോടതി മുഖേനയുള്ള നിയമ നടപടികളിലൂടെ മണ്ണ് നീക്കം ചെയ്യാതിരിക്കാന്‍ ആശുപത്രി ഉടമകള്‍ നടത്തുന്ന രഹസ്യ നീക്കം തടയണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ നൗഫല്‍.സി അധ്യക്ഷനായി. സുരേഷ് പൊല്‍പ്പാക്കര, കബീര്‍ ഇടക്കയില്‍,കുഞ്ഞാപ്പ പോത്തന്നൂര്‍, മുഹമ്മദാലി, സി.എ.കാദര്‍, എന്‍.കെ.റഷീദ്, കെ.വി.സലീം, വി.വി.ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."